Latest News

എന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്; റിമ കല്ലിംഗലിൽ നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ സിബി മലയില്‍

Malayalilife
എന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്; റിമ കല്ലിംഗലിൽ  നിന്നും ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ സിബി മലയില്‍

ലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് സിബി മലയില്‍ . നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച അദ്ദേഹം യുവതാരങ്ങളുടെ അച്ചടക്കമില്ലായ്‌മയെ കുറിച്ച്‌ വര്‍ഷങ്ങള്‍ക്ക് മുൻപ് നടത്തിയ പരാമര്‍ശം  സോഷ്യൽ മീഡിയയി ശ്രദ്ധ നേടുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉന്നം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി റിമ കല്ലിംഗലുമായുണ്ടായ പ്രശ്‌നങ്ങളാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്നര പതിറ്റാണ്ടില്‍ അധികം നീണ്ടുനില്‍ക്കുന്ന കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത് എന്നും അദ്ദേഹം വ്യക്തമാക്കുകയാണ്.

'എന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ഒരു ആര്‍ട്ടിസ്‌റ്റ് (റിമ കല്ലിംഗല്‍) നമ്മള്‍ അറിയാതെ ലൊക്കേഷനില്‍ നിന്ന് വിട്ടുപോവുക. രാവിലെ ഷൂട്ടിംഗിന് വിളിക്കാന്‍ ചെല്ലുമ്ബോള്‍ ആളില്ലാതെ ഇരിക്കുക. ഈ അനുഭവങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു. സിനിമ എന്നുപറയുന്ന പ്രൊഫഷന്‍ അവര്‍ക്കു കൊടുക്കുന്ന ഗ്ളാമര്‍, അംഗീകാരങ്ങള്‍ എന്നിവ മറ്റു രീതിയിലുള്ള ചില സൗകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.

ഉദ്‌ഘാടനങ്ങളും മറ്റുമൊക്കെ തന്നെ ഉദാഹരണം. അടിസ്ഥാനപരമായി സിനിമ ഉള്ളതുകൊണ്ടാണ് ഇത്തരം ഉദ്‌ഘാടനങ്ങള്‍ക്ക് വിളിക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ സിനിമയ്‌ക്കപ്പുറത്ത് വലിയ വരുമാന മാര്‍ഗങ്ങള്‍ ഉണ്ടാവുകയും സിനിമയ്‌ക്ക് കൊടുക്കുന്ന പ്രാധാന്യം കുറയുകയും ചെയ്യുമ്ബോഴാണ് പ്രൊഫഷണലിസം നഷ്‌ടപ്പെടുന്നത്.- സിബി മലയില്‍ പറഞ്ഞു.

 

Sibi malayil words about rima kallingal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES