Latest News

അനന്തപദ്മനാഭന്‍ കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത്: രേവതി സമ്പത്ത്

Malayalilife
അനന്തപദ്മനാഭന്‍ കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത്: രേവതി സമ്പത്ത്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് രേവതി സമ്പത്ത്. തന്റെതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ യാതൊരു മടിയും കാട്ടാത്ത രേവതി ഇപ്പോൾ അനന്ത പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിനെ  കളിയാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 


 രേവതിയുടെ  ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂര്‍ണ്ണ രൂപം

'അനന്തപദ്മനാഭന്‍ കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ് പദ്മനാഭന്‍?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്.

ഞാന്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ പറ്റില്ല. ഭൂമിയെ ഞങ്ങള്‍ക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങള്‍ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്‌നേഹമാണ് സഹവാസം.

അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിര്‍വരമ്ബുകള്‍ക്കുമപ്പുറം അലിഞ്ഞു ചേരുമത്.

അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോണ്‍ട്രാക്‌ട് ഏല്‍പ്പിക്കുന്നത്. ഈ പദ്മനാഭന്‍ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോള്‍ സ്വര്‍ണ കളിയില്‍ മൂടിപ്പുതച്ച്‌ കലവറയില്‍ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ??' - രേവതി സമ്ബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

Revathy sampath words about burevi cyclone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES