ബോളിവുഡിലെ പ്രിയ താരം ഹൃത്വിക് റോഷനൊപ്പമുള്ള പഴയ കാല ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ സഹോദരി രംഗോലി ചന്ദല്‍. എന്നാല്‍ താരം ചിത്രത്തിന് ചുവടെ നോക്കൂ ഈ പപ്പൂജിയെ, എന്റെ സഹോദരിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനായി എപ്പോഴും എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു, എന്നാല്‍ ഇപ്പോള്‍ പറയുന്നു നിങ്ങള്‍ എനിക്ക് ആരാണ്' എന്നാണ് ട്വിറ്ററില്‍ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. പണ്ടെന്റെ പുറകെ സന്തോഷിപ്പിക്കാന്‍ നടന്നത് തന്റെ പ്രിയ സഹോദരിയെ സന്തോഷിപ്പിക്കാനാണ് എന്നും രംഗോലി ചന്ദല്‍ വ്യക്തമാക്കി.
രംഗോലിയുടെ ട്വീറ്റിന് എണ്ണമറ്റ കമന്റുകളാണ് ലഭിക്കുന്നത്, ഹൃത്വിക്കിനൊപ്പം നില്‍ക്കുന്ന ആ ഭീകരി ആരാണ്?, രംഗോലിക്ക് മാനസിക അസ്വാസ്ഥ്യമാണ്, ഇങ്ങനെയൊക്കെ പറഞ്ഞ് കങ്കണ എന്ന നല്ല നടിയുടെ ഇമേജ് നശിപ്പിക്കരുത് തുടങ്ങിയ കമന്റുകളാണ് ട്വീറ്റിന് തേടി എത്തുന്നത്. വര്‍ഷങ്ങളുടെ പഴക്കമാണ് കങ്കണ- ഹൃത്വിക് പോരിന് ഉളളത്. ഹൃത്വിക് തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ത്തിയെന്നായിരുന്നു കങ്കണ ഉയര്‍ത്തിയ ആരോപണം.