Latest News

ഗത്യന്തരമില്ലാതെ ഗസറ്റില്‍ പബ്ലിഷ് ചെയ്തുണ്ടാക്കിയ പിഷാരടി പേര്; മീന്‍ കച്ചവടം ചെയ്യുന്ന പിഷാരടി എന്ന് അഭിമാനത്തോടെ പറയും; ജാതിവാദികള്‍ക്ക് മറുപടിയുമായി താരം

Malayalilife
topbanner
ഗത്യന്തരമില്ലാതെ ഗസറ്റില്‍ പബ്ലിഷ് ചെയ്തുണ്ടാക്കിയ പിഷാരടി പേര്; മീന്‍ കച്ചവടം ചെയ്യുന്ന പിഷാരടി എന്ന് അഭിമാനത്തോടെ പറയും; ജാതിവാദികള്‍ക്ക് മറുപടിയുമായി താരം

സിനിമാ സംവിധയാകന്‍ എന്ന നിലയിലും മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന നിലയിലും നടന്‍ അവതാരകന്‍ എന്ന രീതിയിലുമൊക്കെ പേരെടുത്ത വ്യക്തിയാണ് രമേഷ് പിഷാരടി. പിഷാരടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് മാത്രമാണ് മലയാളികള്‍ കണ്ടിട്ടുളളത്. എന്നാല്‍ പിഷാരടിയുടെ വളരെ ഗൗരവമാര്‍ന്ന ഒരു മറുപടിയാണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ വൈറല്‍ ആവുന്നത്. മഴവില്‍ മനോരമയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസിന്റെ 'നേരെ ചൊവ്വെ' എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്തിലും ജാതി കണ്ടെത്തുന്ന ജാതിവാദികള്‍ക്കുള്ള മറുപടി ആയാണ് ഇത് പലരും പോസ്റ്റു ചെയ്യുന്നത്. ടി.വി രമേഷ് എന്ന പേരിനൊപ്പം പിഷാരടി മനപ്പൂര്‍വ്വം ചേര്‍ക്കേണ്ടിവന്ന അവസ്ഥയാണ് താരം വെളിപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയ വൈറാലാക്കിയ നേരെ ചൊവ്വേയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.

സത്യത്തില്‍ എന്റെ പേര് രമേഷ് ടി വി എന്നാണ്. എന്റെ ആദ്യത്തെ മൂന്ന് പാസ്‌പോര്‍ട്ടിലും രമേഷ് ടി വി എന്നുതന്നെയാണ്. ഞാന്‍ വളര്‍ന്ന സാഹചര്യംമൂലം ഞാന്‍ വെജിറ്റേറിയന്‍ ആണ്. ഞാന്‍ അങ്ങനെ സലീംകുമാറേട്ടന്റെ ട്രൂപ്പില്‍ എത്തിയപ്പോള്‍, എനിക്ക് വെജിറ്റേറിയന്‍ ഭക്ഷണം വേണം. അതെന്താ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ' ഞാനൊരു പിഷാരടിയാണ് അതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണം വേണം'.രാവിലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ ഭക്ഷണം മേടിക്കാന്‍ പോകുന്ന ആളോട് സലീമേട്ടന്റെ ഭാര്യ പറയും, 'ആ പിഷാരടിക്ക് തിന്നാല്‍ എന്തെങ്കിലും മേടിക്കണേ'. ജനിച്ചതും വളര്‍ന്നതും ജീവിക്കുന്നതും പല സ്ഥലങ്ങളിലായതിനാല്‍ സ്ഥലപേര് ഒപ്പം ചേര്‍ക്കാനാകില്ല. പല ട്രൂപ്പുകളിലും രമേശ് ഉള്ളതിനാല്‍ തിരിച്ചറിയാനുള്ള ഐഡന്റിറ്റിയായി പലരും പിഷാരടി ചേര്‍ത്തു.

പിന്നെ എനിക്ക് വിദേശത്തൊക്കെ പരിപാടിക്ക് പോകുമ്പോള്‍, വെജിറ്റേറിയന്‍ ഉണ്ടാവില്ല. 'ഒന്ന് പറഞ്ഞിരുന്നെങ്കില്‍ തരാമായിരുന്നു, അരും പറഞ്ഞില്ല. അതിനാല്‍ വെജിറ്റേറിയന്‍ ഒന്നും വെച്ചില്ല' എന്നായിരുന്നു മറുപടി. എനിക്ക് ഭക്ഷണം കിട്ടാതായി. ഫ്‌ളൈറ്റില്‍പോലും ഇത് ബുക്ക് ചെയ്യാതായി. ഈ പിഷാരടി, എന്ന പേര് അപ്പോഴേക്കും പോപ്പുലര്‍ ആയി. അതിന്റെ കൂട്ടത്തില്‍ എനിക്ക് ചെക്കുകള്‍ ഒക്കെ ചാനലുകളില്‍ നിന്ന് വരാന്‍ തുടങ്ങിയപ്പോള്‍, രമേഷ് പിഷാരടി എന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ഞാന്‍ ഇത് ഞാനാണെന്ന് പറഞ്ഞുകൊണ്ട് കത്തുവെച്ച് ബാങ്കില്‍ കൊടുക്കേണ്ടി വന്നു. അങ്ങനെ ഗസറ്റില്‍ പേരുകൊടുത്ത് ഞാന്‍ പേരുമാറ്റി രമേഷ് പിഷാരടിയായി.

എന്നാല്‍ ഇതുകൊണ്ട് ഒരു ക്യൂ നില്‍ക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല. പിന്നെ ഇതൊരു മൂന്നക്ഷരമായ ഞാന്‍ കാണുന്നുള്ളൂ. തിരിച്ച് ചിന്തിക്കുക. എന്റെ പേരില്‍ പിഷാരടി ഇല്ല. പക്ഷേ ഞാന്‍ വലിയ വര്‍ഗീയ വാദിയാണ്. എന്താണ് ഗുണം. പക്ഷേ എന്റെ പേരില്‍ പിഷാരടിയുണ്ട്. ഇന്ന് ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഞാന്‍ ഇറച്ചിയും തിന്നും, മീനും തിന്നും, ഈ ലോകത്ത് കിട്ടുന്ന എല്ലാ സാധനവും തിന്നും. ഞാന്‍ വളരെ അഭിമാനത്തോടെ പറയുന്നു, ഞാന്‍ മീന്‍ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്. ഈ പേര്് തനിക്ക് ഒരു ബാധ്യതയല്ലെന്നും താരം വ്യക്തമാക്കുന്നു.
 

Pisharody s name published in the Gazette without exception

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES