Latest News

ട്രെയിന്‍ ബാത്ത്‌റൂമുകളിൽ എഴുതുന്നത് പോലെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നത്; മനസ്സ് തുറന്ന് മേതിൽ ദേവിക

Malayalilife
  ട്രെയിന്‍ ബാത്ത്‌റൂമുകളിൽ എഴുതുന്നത് പോലെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നത്; മനസ്സ് തുറന്ന് മേതിൽ ദേവിക

 നടൻ മുകേഷിന്റെ ഭാര്യയും നർത്തകിയും കൂടിയാണ് മേതില്‍ ദേവിക. ഇരുവരും 2013 ലായിരുന്നു വിവാഹിതരായത്. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ് പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ചെത്തിയിരിക്കുകയാണ് ദേവിക.

ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക. ഷെയര്‍ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു ഇന്ന് ട്രെയിന്‍ ബാത്ത്‌റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്.

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്. വളരെ ദുഃഖകരമായ കാര്യമാണിത്. പലരും ശരിയായ രീതിയിലല്ല ഇത്തരം പോര്‍ട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേല്‍ക്കുമ്പോഴും കിടക്കാന്‍ പോകുമ്പോഴും ആളുകള്‍ നോക്കുന്നത് വാട്സപ്പാണ്.അതുകൊണ്ടുതന്നെ ഭാവി വളരെ ആശങ്കയിലാണ്. ഇത്തരം നെഗറ്റീവുകള്‍ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നതെന്നും മേതില്‍ ദേവിക പറയുന്നു.

Methil devika words about social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES