തെന്നിന്ത്യന്‍ സുന്ദരിയും മലയാളിയുമായ ലക്ഷ്മി മേനോന്‍ വീണ്ടും അഭിനയ ലോകത്തെക്ക് തിരികെ മടങ്ങി വരുന്നു.സുന്ദരപാണ്ഡ്യന്‍, കുംകി, കുട്ടി പുലി, നാന്‍ സിഗപ്പു മനിതന്‍, ജിഗര്‍താണ്ട, കൊമ്പന്‍ തുടങ്ങിയ ഹിറ്റുകള്‍ കോളീവുഡിന് സമ്മാനിച്ച താരം കൂടിയാണ് ലക്ഷ്മി മേനോന്‍. ഒരുകാലത്ത് തമിഴ് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ലക്ഷ്മി മേനോന്‍ കുറച്ചുകാലമായി സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ഇപ്പോള്‍. ശശികുമാര്‍ നായകനായ സുന്ദരപാണ്ഡ്യനിലൂടെയാണ് താരം തമിഴില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
എന്നാല്‍ താരം ഇപ്പോള്‍ വീണ്ടും തമിഴില്‍ സജിവമകാനുളള ഒരുക്കത്തിലാണ്. ഗൗതം കാര്‍ത്തിക് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ നായികയായി എത്തും എന്ന് തരത്തിലുളള വാര്‍ത്തകളും പ്രചരിക്കുന്നുുണ്ട്. അതേസമയം താരം മികച്ച ഒരു ഗായികയാണ് എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമാ ലോകത്തെത്തിയത്.
അതിന് ശേഷമാണ് താരം തമിഴകത്ത് നറസാന്നിധ്യമായി മാറിയത്. എന്നാല്‍ താരം ജോഷി സംവിധാനം ചെയ്ത അവതാരത്തിലൂടെ തിരകെ മലയാശ സിനിമയില്‍ എത്തയിരുന്നു എങ്കിലും സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.