മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഫഹദ് ഫാസിൽ. 'കൈയ്യെത്തും ദൂരത്ത്' എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രമവതരിപ്പിക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ താന്‍ ആദ്യമായി അഭിനയിച്ച സിനിമയെക്കുറിച്ചും ആ സിനിമയുടെ പരാജയം നല്‍കിയ പുനര്‍ചിന്തയെക്കുറിച്ചും തുറന്ന് പറയുകയാണ് താരം.
'കൈയ്യെത്തും ദൂരത്ത്' സിനിമ ചെയ്യുമ്പോഴും അത് കഴിഞ്ഞു ഒരു സിനിമയെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. പിന്നെ അന്ന് എന്റെ ചുറ്റും ഉണ്ടായിരുന്നവര്‍ പറഞ്ഞത് അത് വിജയിക്കുന്ന സിനിമയാണ് നല്ല സബ്ജക്റ്റ് ആണ് എന്നൊക്കെയാണ്. അതിന്റെ പരാജയം എന്നില്‍ ഒരു പുനര്‍ ചിന്ത ഉണ്ടാക്കിയിരുന്നു. അങ്ങനെയാണ് ഒരു ബ്രേക്ക് എടുത്ത് വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്' എന്നും ഫഹദ് ഫാസില്‍ പറയുന്നു.
2002-ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു 'കൈയ്യെത്തും ദൂരത്ത്'. ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ഫാസിൽ ആണ്. ലവ് സ്റ്റോറി വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ഹിറ്റായി എന്നതൊഴിച്ചാല്‍ സിനിമ അത്രതന്നെ വിജയം നേടിയിരുന്നില്ല.