സൂര്യ , അസിന്‍ , നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗജനി' ഡിജിറ്റല്‍ റീമാസ്റ്റേഡ് വെര്‍ഷനുമായി ജൂണ്‍ ഏഴിന് തിയേറ്ററില്‍ റിലീസ് ചെയ്യുന്നു.
മനഃശാസ്ത്രത്തെ ഉള്‍കൊണ്ട് 2005-ല്‍ റിലീസ് ചെയത് സൂപ്പര്‍ വിജയ തരംഗം സൃഷ്ടിച്ച തമിഴ് ചിത്രമായ 'ഗജനി'യില്‍ റിയാസ് ഖാന്‍, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശ്രീ ശരവണാ ക്രിയേഷന്‍സിന്റെ ബാനറില്‍ സേലം ചന്ദ്രശേഖരന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം - ഹാരിസ് ജയരാജ്, എഡിറ്റര്‍ - ആന്റണി.
പുത്തന്‍ സാങ്കേതിക മികവോടെ കേരള, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്ന 'ഗജിനി' 2k ഹൈ ക്വാളിറ്റി അറ്റ്‌മോസില്‍ അവതരിപ്പിക്കുന്നു. കേരളത്തില്‍ റോഷിക എന്റര്‍പ്രൈസസ് റീലീസ് 'ഗജിനി' പ്രദര്‍ശനത്തിനെത്തിക്കുന്നു.