ഫൈനല്‍സ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവൃതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് ഇന്‍സുകു മാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു.
പ്രശസ്തസംവിധായകന്‍ ഷാജികൈലാസ് - ആനി ദമ്പതികളുടെ ഇളയ പുത്രന്‍ റുഷിന്‍ ഷാജികൈലാസ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിം എത്തുന്നു.
കാക്കിപ്പടയിലൂടെ ഏറെ ശ്രദ്ധേയനായ സൂര്യ കൃഷ്,ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍,എബിന്‍ ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന്‍ ശങ്കരാടി അഷറഫ് പിലായ്ക്കല്‍തുടങ്ങി യനിരവധി താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍അഭിനയിക്കുന്നു.
സംവിധായകന്‍ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആര്‍ ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമന്‍, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷന്‍ കോറിയോഗ്രാഫര്‍: റണ്‍ രവി,പി ആര്‍ ഒ വാഴൂര്‍ ജോസ്ഏറെ കൗതുകവും ഒപ്പം ത്രില്ലിംഗും കോര്‍ത്തിണക്കിഎല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.
നിര്‍മ്മാണ. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെ
ത്തുന്നു.വാഴൂര്‍ ജോസ്.