ബോളിവുഡിലെ ശ്രദ്ധേയനായ താരമാണ് സൽമാഖാൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. സൽമാൻ തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് 1988 ൽ ബീവി ഹോ തോ ഐസി എന്ന് സിനിമയിലൂടെയാണ്. എന്നാൽ ഇപ്പോൾ സല്‍മാന്റെ കുടുംബത്തില്‍ വീണ്ടുമൊരു വേര്‍പിരിയല്‍ ഉണ്ടായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
. സല്‍മാന്‍ ഖാന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒരുപാട് പ്രണയബന്ധങ്ങൾ താരത്തിന് ഉണ്ടായിരുന്നു. സല്‍മാന്‍ ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള നടിമാരുമായി ഇഷ്ടത്തിലായിരുന്നു. അതുപോലെ തന്നെയാണ് സഹോദരന്‍ അര്‍ബാസ് ഖാന്‍ ഭാര്യ മലൈക അറോറയുമായി വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങൾ ഏറെയായി. ഇരുവരും പത്തൊന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഉപേക്ഷിച്ചത്.
അതേസമയം സല്‍മാന്റെ ഇളയസഹോദരന്‍ സൊഹെയില്‍ ഖാനും ഭാര്യ സീമ ഖാനും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലും വിള്ളലുകൾ ഉണ്ട് എന്ന് തരത്തിലുള്ള കിവദന്തികൾ പ്രചരിക്കുകയാണ്. സെഹേയിലിന്റെയും സീമയുടെയും ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആദ്യ സൂചന ഒരു പ്രമുഖ ഷോ യില്‍ പങ്കെടുക്കവേയാണ് പാപ്പരാസികള്‍ കണ്ടുപിടിക്കുന്നത്.
തന്നോടൊപ്പം കൂടുതല്‍ സമയം മാത്രമല്ല മകന്‍ നിര്‍വാന്‍ ഖാന്‍ തിരികെ വന്നതിന് ശേഷം ചിലവഴിക്കാനാണ് സീമ ആവശ്യപ്പെട്ടത്. താരദമ്പതിമാരുടെ ജീവിതത്തില്‍ ചില പൊരുത്തക്കേടുകള്‍ തുടങ്ങിയെന്നും കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും താമസിക്കുന്നത് ഒന്നിച്ചല്ലെന്നും തരത്തില്‍ വ്യാപകമായ വാര്‍ത്തകള്‍ വരികയാണ്. എന്നാല്‍ ചിലര്‍ വെറും ഗോസിപ്പുകള്‍ മാത്രമാണിതെന്നും പറയുന്നു.
സൊഹോയില്‍ ഖാനും സീമ സച്ചിദേവും 1998 ലാണ് തമ്മില്‍ വിവാഹിതരാവുന്നത്. കാര്യമായ പ്രശ്‌നങ്ങളൊന്നും 22 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. വൈകാതെ താരങ്ങളോ അടുത്ത കുടുംബമോ വാര്‍ത്തയില്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.