Latest News

അവള്‍ക്ക് ആവശ്യമുണ്ടായിരുന്നത് ചുരുങ്ങിയ കാലത്തേയ്ക്കുളള സന്തോഷം മാത്രം; സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്നവര്‍ക്ക് ഇമേജ് സംരക്ഷിച്ചേ പറ്റൂ; നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയയ്‌ക്കെതിരെ മുന്‍കാമുകന്‍ രംഗത്ത് 

Malayalilife
അവള്‍ക്ക് ആവശ്യമുണ്ടായിരുന്നത് ചുരുങ്ങിയ കാലത്തേയ്ക്കുളള സന്തോഷം മാത്രം; സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്നവര്‍ക്ക് ഇമേജ് സംരക്ഷിച്ചേ പറ്റൂ; നടന്‍ കൃഷ്ണകുമാറിന്റെ  രണ്ടാമത്തെ മകള്‍ ദിയയ്‌ക്കെതിരെ മുന്‍കാമുകന്‍ രംഗത്ത് 

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ സിനിമാലോകത്തെ തന്നെ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. എല്ലാ വിശേഷങ്ങളും ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയയുടെ പ്രണയവും സോഷ്യല്‍മീഡിയയിലൂടെ പരസ്യമായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണെങ്കിലും വിദേശത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജെവിന്‍ എന്ന യുവാവുമായിട്ടായിരുന്നു ദിയയുടെ പ്രണയം. ഇത് ആരാധകര്‍ക്കൊക്കെ അറിയാമായിരുന്നു. പലവട്ടം കാമുകനൊത്തുള്ള ചിത്രങ്ങളും വീഡിയോകളും ദിയ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പ്രണയം തകര്‍ന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കയാണ് ഈ യുവാവ്. തങ്ങളുടെ ഇടയില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി ജെവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. തങ്ങള്‍ ബ്രേക്കപ്പായി എന്നും അതിനുള്ള കാരണങ്ങളുമാണ് ഇന്‍സ്റ്റയില്‍ ജെവിന്‍ പങ്കുവച്ചത്.

തന്റെ സ്വകാര്യ ജീവിതം പബ്ളിക്കായി ഈ ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കുന്നത് ചീപ്പാണെന്ന് അറിയാം പക്ഷേ ഇത് ചെയ്തേ പറ്റുള്ളുവെന്നാണ് ദിയയുടെ മുന്‍കാമുകന്‍ പറയുന്നത്. താന്‍ ചതിച്ചു എന്നാണ് ദിയ എല്ലാവരോടും പറയുന്നത്. ഇത് ശരിയല്ല. ദിയയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തോടെയാണ് ദിയയുമായുള്ള ബന്ധം തുടങ്ങിയത്. പക്ഷേ എനിക്കറിയില്ലായിരുന്നു അവള്‍ എന്നെ അവളുടെ പഴയ ബോയ്ഫ്രണ്ടിനെ കിട്ടാന്‍ വേണ്ടിയുള്ള കരുവാക്കുകയായിരുന്നു എന്ന്. അയാളെ അസൂയപ്പെടുത്താന്‍ വേണ്ടി ഞാനുമായുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. അവള്‍ക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും ഇടാനും അവള്‍ നിരന്തരം എന്നെ നിര്‍ബന്ധിച്ചിരുന്നു. താന്‍ അകന്നതോടെ അവള്‍ക്ക് മനസിലായി എന്ന് നഷ്ടപെടുകയാണെന്ന്. അവള്‍ എന്ന തിരിച്ചുകിട്ടാന്‍ പരമാവധി ശ്രമിച്ചിരുന്നു. തെറ്റ് ആര്‍ക്കും സംഭവിക്കാമല്ലോ എന്നോര്‍ന്ന് ക്ഷമിച്ച് വീണ്ടും ആദ്യം മുതല്‍ തുടങ്ങി. എന്നാല്‍ ഞാന്‍ ജോലിയുമായി ആകെ തിരക്കിലായിരുന്നു. വീക്കെന്റില്‍ പോലും ജോലി ഉണ്ടായിരുന്നു. അതിനാല്‍ എനിക്ക് അവള്‍ക്ക് നല്‍കാന്‍ സമയവും ശ്രദ്ധയുമില്ലാതെ പോയി. അതോടെ അവള്‍ എന്നില്‍ നിന്നും മാറി പഴയകാമുകന്റെ ശ്രദ്ധ ക്ഷണിച്ചുതുടങ്ങി.

ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം. അവസാനവട്ടം ഞാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവള്‍ക്ക് ഞാനൊരു സര്‍പ്രൈസും അവള്‍ക്ക് ഏറെ ഇഷ്ടമുള്ള ചോക്ലേറ്റും സമ്മാനിച്ചിരുന്നു. ഒരു മണിക്കൂറോളമാണ് അവളെ കാണാനായി ഡ്രൈവ് ചെയ്ത് ഞാന്‍ ഒരു റിസോര്‍ട്ടിലേക്ക് എത്തിയത്. എന്റെ സഹോദരന്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴായിരുന്നു അത്.  എന്നിട്ടും അവള്‍ തിരിച്ചറിഞ്ഞില്ല എനിക്ക് അവള്‍ എന്തുമാത്രം പ്രിയപ്പെട്ടതാണെന്ന്. ചുരുങ്ങിയ കാലത്തേക്കുള്ള ശ്രദ്ധയും സന്തോഷവും മാത്രമാണ് ദിയയ്ക്ക് ആവശ്യമുണ്ടായിരുന്നത്. സോഷ്യല്‍മീഡിയയില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെ ഇമേജ് സംരക്ഷിച്ചേ പറ്റൂ. കാരണം അവര്‍ക്ക് നിലനിന്നുപോകാന്‍ അത് വേണം. അതിന് വേണ്ടി അവരെന്തും ചെയ്യും. എന്നാല്‍ എന്നെ അതിലേക്ക് വലിച്ചിഴക്കരുതെന്നും ജെവിന്‍ പറയുന്നുണ്ട്.

വലിയ കുഴികളിലേക്ക് ദിയ വീഴാതിരിക്കട്ടെ. ഇപ്പോഴും ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ട്. ബ്രേക്കപ്പിന് ശേഷം ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെ സ്നേഹിക്കാതിരിക്കാനാകും. സ്നേഹമില്ലെങ്കിലും മുമ്പും സ്നേഹിച്ചിട്ടില്ലെന്നല്ലേ അര്‍ഥം. ഞാന്‍ മുന്നോട്ട് പോകും എനിക്കൊരു ജീവിതമുണ്ട് ഒരു സ്വപ്നവും. അതില്‍ ഞാന്‍ ശ്രദ്ധിക്കും. എല്ലാവര്‍ക്കും നന്ദി എന്നും ജെവിന്‍ കുറിക്കുന്നു. ഇതിന് പിന്നാലെ തന്നെ തങ്ങള്‍ മ്യൂച്വല്‍ അഡര്‍സ്റ്റാന്‍ഡിങ്ങില്‍ പിരിഞ്ഞെന്നും ഇനി തന്റെ ഭാഗത്തോ ദിയയുടെ ഭാഗത്തോ നിന്ന് ഇതിനെ പറ്റി യാതൊരു വാഗ്വാദമോ പ്രതികരണവും ഉണ്ടാകില്ലെന്നും ജെവിന്‍ മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചു. അതോടൊപ്പം ദിയയുടോ പോസ്റ്റില്‍ കയറി മോശം കമന്റ് ആരും ഇടരുതെന്നും എല്ലാവരും തെറ്റുകള്‍ ചെയ്യുന്നവരാണെന്നും അവള്‍ 22 വയസ് മാത്രമുള്ള ഒരു പെണ്‍കുട്ടിയാണെന്നും കുറ്റപ്പെടുത്തരുതെന്നും ജെവിന്‍ പറയുന്നു. അവള്‍ നല്ലൊരു പെണ്‍കുട്ടിയാണ്. നല്ലൊരു ഗൈഡന്‍സ് അവള്‍ക്ക് വേണം. എനിക്കും എന്റേ ദേഷ്യം കുറയ്ക്കണം. അവള്‍ക്കൊപ്പമുണ്ടായിരുന്നതില്‍ എനിക്ക് മനസ്താപമില്ല. ജീവിതത്തിലെ നല്ലൊരു ഭാഗമായിരുന്നു അത്. അവള്‍ അവളുടെ ജീവിതം നയിക്കട്ടെ അവള്‍ക്ക് പിറകേ കുറ്റപ്പെടുത്തി ആരും പോകരുത്. ഒരു പെണ്‍കുട്ടിയുടെ ഇമേജ് നശിക്കാന്‍ എളുപ്പമാണ് അത് പോയാല്‍ തിരിച്ചുപിടിക്കുക പ്രയാസമാണെന്നും ദിയയെ ആരും ഉപദ്രവിക്കരുതെന്നും അഭ്യര്‍ഥിച്ചാണ് ജെവിന്‍ ദിയയുമായുള്ള പ്രണയത്തിന് അന്ത്യം കുറിച്ചിരിക്കുന്നത്.


 

relationship drama between diya krishna and her ex bf jevin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES