മലയാളി പ്രേക്ഷകർക്ക് ഇന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സോഷ്യൽ മീഡിയയിൽ സജീവമായ സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. വളരെ വേഗം തന്നെ സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്.
എന്നാൽ ഇപ്പോൾ താരം അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം. താരത്തിന്റെ ഇപ്പോഴത്തെ പ്രതികരണം എന്ന് പറയുന്നത് കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയുടെ താഴെ വന്ന കമന്റടക്കമാണ്. ഞാൻ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്പോൾ എന്തു കഴിക്കണം എന്തു കഴിക്കണ്ട എന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ടെന്നാണ് സീമ തുറന്ന് പറയുന്നത്.
കുറിപ്പിങ്ങനെ
ഇന്നലെ ഞാൻ യൂട്യൂബിൽ പോർക്ക് ഉണ്ടാക്കുന്ന വീഡിയോ ചെയ്ത link അതിനെ കുറിച്ചുള്ള ലിങ്കും ഒക്കെ മുഖ പുസ്തത്തിൽ പങ്കു വെച്ചിരുന്നു. അപ്പോൾ വര്ഷങ്ങളായി മുഖപുസ്തകത്തിലെ ഒരു സുഹൃത്തു വന്നു ഇൻബോക്സിൽ മൊഴിഞ്ഞ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു ഇനി എനിക്ക് പറയാൻ ഉള്ളത് ഞാൻ മറ്റുള്ളവരെ നോക്കി ജീവിക്കുന്ന ഒരു വ്യക്തിയല്ല പിന്നെ ഞാൻ ഒരു മതവും തിന്ന് ജീവിക്കുന്നില്ല ഒരു മതം കഴിച്ചാലും വിശപ്പും മാറില്ല അതിനു പണിയെടുക്കണം ന്നിട്ട് ഇഷ്ടം ഉള്ളതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിക്കണം അപ്പൊ ഞാൻ കഷ്ടപെട്ട് ജോലി ചെയ്തു ജീവിക്കുമ്പോൾ ന്തു കഴിക്കണം ന്തു കഴിക്കണ്ട ന്നുള്ള ബോധ്യം എനിക്ക് നന്നായിട്ടുണ്ട് പിന്നെ എനിക്ക് ബീഫും പന്നിയും ഒന്നും വർജ്ജ്യമല്ല ഞാൻ കടിച്ചാൽ തിരിച്ചു കടിക്കാത്ത മനുഷ്യന്മ്മാർ കഴിക്കുന്ന എനിക്ക് കഴിക്കാൻ താല്പര്യം ഉള്ളത് എല്ലാം ഞാൻ കഴിക്കും.