ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം;പ്രതികരണവുമായി നടി ഖുശ്ബു

Malayalilife
ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം;പ്രതികരണവുമായി നടി  ഖുശ്ബു

തെന്നിന്ത്യൻ ഇനിമ മേഖലയിലെ വിവാദ നായികയാണ് മീര മിഥുൻ. നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ രത്തിനെതിരെ പരോക്ഷമായി വിമര്‍ശിച്ച്‌  കൊണ്ട് രംഗത്ത് എത്തിയിരുന്നു. അടുത്തിടെയായിരുന്നു  ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ  ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച്‌ മീര വിമര്‍ശനമുന്നയിച്ചിരുന്നു.ഇതിനു മീരയുടെ പേരെടുത്ത് പറയാതെയാണ് ഖുശ്ബുവിന്റെ ഒരു  ട്വീറ്റ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്. 

'ഒരു വ്യക്തി ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു ദുരന്തമാണെന്ന് തെളിയിച്ച്‌ ശ്രദ്ധ നേടാനായി നാടകങ്ങള്‍ കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധയും നേടാന്‍ പ്രയത്‌നിക്കുന്നു. ഞാന്‍ എന്തുചെയ്യണം?' എന്നാണ് ഖുശ്ബു പങ്കുവച്ച  ട്വീറ്റ്.

എന്നാല്‍ ഇത് റീട്വീറ്റ് ചെയ്ത് മറുപടിയായി മീരയും രംഗത്തെത്തി. 'നിങ്ങളെ പോലെ ഒരു അപകട നാടകം ഞാന്‍ കളിക്കുന്നില്ല. ഞാന്‍ ദുരന്തം ആയിരുന്നെങ്കില്‍ എന്നെ കുറിച്ച്‌ ആരും സംസാരിക്കില്ല. കോളിവുഡിന് ഞാന്‍ ദുരന്തമോ സൃഷ്ടാവോ എന്ന്. എനിക്ക് ലഭിക്കുന്ന ശക്തമായ ടിആര്‍പിയും അതിന് ഒരു തെളിവാണ്.

അതിനാല്‍ നിങ്ങളുടെ പ്രസ്താവന തെറ്റാണ്. നിങ്ങളെ പോലെ ഞാന്‍ നാടകം കളിക്കാറില്ല. ഞാന്‍ സത്യം പറയും, സത്യം നിങ്ങള്‍ക്ക് കയ്പ്പാണ്. നിങ്ങളുടെ ശ്രദ്ധ നേടേണ്ട ആവശ്യം എനിക്കില്ല. നിങ്ങളെ പോലുള്ള വ്യാജന്‍മാരെ ഞാന്‍ പരസ്യമായി തുറന്നുകാട്ടാറുണ്ട്. സത്യത്തില്‍ നിങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്' എന്നാണ് മീര നൽകിയ  മറുപടി ടീറ്റ്.

Actress khushbu replay for meera midhun

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES