Latest News

വേട്ടയ്യനിലെ ഫഹദിന്റെ പേര് വെളിപ്പെടുത്തി അണിയറക്കാര്‍;  പാട്രിക്ക് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ വീഡിയോ പുറത്തു

Malayalilife
വേട്ടയ്യനിലെ ഫഹദിന്റെ പേര് വെളിപ്പെടുത്തി അണിയറക്കാര്‍;  പാട്രിക്ക് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ വീഡിയോ പുറത്തു

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനിലെ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പാട്രിക്ക് എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്. ഫഹദ് ഫാസിലും രജനികാന്തും അമിതാഭ് ബച്ചനും ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോയും നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിട്ടുണ്ട്.

രു ഫണ്‍ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിക്രം, മാമന്നന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മാമന്നനിലെ ജാതിവെറിയനായ രത്‌നവേല്‍ എന്ന കഥാപാത്രവും കമല്‍ ഹാസന്‍ ചിത്രം വിക്രമിലെ അമറും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കള്‍. റിതിക സിങ്, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍ എന്നിവരുടെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

വേട്ടയ്യന്‍ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒക്ടോബര്‍ 10ന് റിലീസ് ചെയ്യും. ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍കൊലകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.

 

fahadh faasil is patrick in vettaiyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക