ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതാണെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്; ഒടിടി സിനിമകളുമായി ഇനി ഉടന്‍ സഹകരിക്കുകയില്ലെന്ന് ഉറപ്പ് നൽകി നടൻ ഫഹദ് ഫാസിൽ

Malayalilife
topbanner
ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതാണെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്; ഒടിടി സിനിമകളുമായി ഇനി ഉടന്‍ സഹകരിക്കുകയില്ലെന്ന് ഉറപ്പ് നൽകി നടൻ ഫഹദ് ഫാസിൽ

രു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ.ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.  

തുടര്‍ന്നും ഒടിടി സിനിമകളുമായി സഹകരിക്കുന്നത് തുടര്‍ന്നാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് തീയേറ്റർ സംഘടനയായ ഫിയോക്ക്. അടുത്തിടെ രണ്ട് ചിത്രങ്ങള്‍ തുടരെ തുടരെ ഫഹദ് ഫാസിലിന്‍റേതായി ഒടിടിയിൽ റിലീസ് ചെയ്തിരുന്നതിനെ സംബന്ധിച്ചുള്ള വിശദീകരണം അറിയുന്നതിനായി ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതാണെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ലോക്ഡൗണ്‍ സമയത്ത് ഒടിടിക്കായി ഷൂട്ട് ചെയ്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒടിടി സിനിമകളുമായി ഇനി ഉടന്‍ സഹകരിക്കുകയില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായി ഫിയോക്ക് അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ യിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. ഒരു പാട് നിരൂപകശ്രദ്ധ പിടിച്ചു പറ്റി ഈ കഥാപാത്രം. 

Read more topics: # fahad fasil ,# malayalam ,# movie ,# ott ,# joji ,# actor
fahad fasil malayalam movie ott joji actor

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES