Latest News

നായികാ പരിവേഷത്തിലേക്ക് ചുവടുമാറി എസ്തര്‍ അനില്‍! സാരിയില്‍ സുന്ദരിയായി താരത്തിന്റെ കിടിലന്‍ മേക്ക് ഓവര്‍

Malayalilife
നായികാ പരിവേഷത്തിലേക്ക് ചുവടുമാറി എസ്തര്‍ അനില്‍! സാരിയില്‍ സുന്ദരിയായി താരത്തിന്റെ കിടിലന്‍ മേക്ക് ഓവര്‍



ലയാളികള്‍ക്ക് എന്നും പ്രിയങ്കരിയായ ഓമനക്കുട്ടിയാണ് എസ്തര്‍ അനില്‍. 'നല്ലവന്‍' എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയാണ് എസ്തര്‍ അഭിനയ ജീവിതം തുടങ്ങുന്നത്. ബാലതാരമായി വന്ന് മലയാളികളുടെ മനസില്‍ ഇടംതേടിയ കുട്ടിത്താരം ഇപ്പോള്‍ ഒരു ബാലതാരം എന്ന ഇമേജില്‍ നിന്നും നായികാ പരിവേഷത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ് ഇപ്പോള്‍ സാരിയില്‍ സുന്ദരിയായുള്ള എസ്തറിന് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായായി ആണ് എസ്തറിന്റെ ജനനം. ഇവാന്‍ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവര്‍ക്കുണ്ട്. എസ്തറിന്റെ അനുജന്‍ എറിക്കും സിനിമയില്‍ ബാലതാരമായി ചുവടുറപ്പിച്ചിരിക്കയാണ്. വിമാനം എന്ന സിനിമയില്‍ പൃഥിരാജിന്റെ കുട്ടിക്കാലം അവതരിപ്പച്ചത് എറിക്കായിരുന്നു. വയനാടാണ് എസ്തര്‍ അനിലിന്റെ വീടെങ്കിലും ഇപ്പോള്‍ രണ്ടുവര്‍ഷമായി കുടുംബസമേതം കൊച്ചിയിലാണ് താമസം.

എന്നാല്‍ എത്ര വലുതായി എന്നു പറഞ്ഞാലും മലയാളികള്‍ക്ക് ഇന്നും കൊഞ്ചല്‍ മാറാത്ത കുട്ടിയായി തന്നെയാണ് എസ്തറിനെ കാണുന്നത്.
മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലവ്വന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു.
മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ നായികയായി മാറിയിരിക്കയാണ് എസ്തര്‍. ഷെയ്ന്‍ നിഗത്തെ നായകനാക്കി ഷാജി എന്‍. കരുണ്‍ ഒരുക്കിയ ഓള് എന്ന സിനിമയില്‍ എസ്‌തെര്‍ നായികയായി എത്തിയിരുന്നു. ഇപ്പോള്‍ തമിഴിലും നായികയാകാന്‍ ഒരുങ്ങുകയാണ് നടി. മിന്‍മിനി എന്നാണ് സിനിമയുടെ പേര്. ജോഹര്‍ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികാവേഷത്തിലാണ് എസ്‌തെര്‍ അഭിനയിക്കുന്നത്. ഇപ്പോള്‍ സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന എസ്‌തെറിന്റെ ഒരുപിടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വെള്ള ബ്ലൗസിലും പ്ലെയ്ന്‍ മഞ്ഞ സാരിയിലുമാണ് ആണ് എസ്തറിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എത്തിയത്. ഒരു ചോക്കര്‍ മാത്രമാണ് അക്‌സെസറീസ് എന്ന് പറയാന്‍ വേണ്ടിയുള്ളത്. പുത്തന്‍ മേക്ക് ഓവറില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

Mango season over

estar anil sari look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES