എനിക്ക് നല്ല എനര്‍ജി വേണം; തെറിച്ച് നില്‍ക്കണം; ചത്തഭാവമായി പോവരുത്; മൈക്കിലൂടെ നിര്‍ദ്ദേശം നല്കി എമ്പുരാന്റെ ഡയറക്ടര്‍; വൈറലായി ലൊക്കേഷന്‍ വീഡിയോ; ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാമദാസിനെയും വര്‍മ്മ സാറിനെയും കണ്ട ചിത്രങ്ങളുമായി നന്ദലാല്‍ കൃഷ്ണമൂര്‍ത്തി

Malayalilife
 എനിക്ക് നല്ല എനര്‍ജി വേണം; തെറിച്ച് നില്‍ക്കണം; ചത്തഭാവമായി പോവരുത്; മൈക്കിലൂടെ നിര്‍ദ്ദേശം നല്കി എമ്പുരാന്റെ ഡയറക്ടര്‍; വൈറലായി ലൊക്കേഷന്‍ വീഡിയോ; ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാമദാസിനെയും വര്‍മ്മ സാറിനെയും കണ്ട ചിത്രങ്ങളുമായി നന്ദലാല്‍ കൃഷ്ണമൂര്‍ത്തി

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എ്ത്തുന്ന എമ്പുരാന്‍ മോഹന്‍ലാലിന്റെ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളില്‍ ഒന്നാണ് . ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചിത്രം  അബ്രാം ഖുറേഷിയുടെ കഴിഞ്ഞ കാലത്തെ കുറിച്ചായിരിക്കും എന്നത് ഉറപ്പാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വിഡിയോയാണ് ശ്രദ്ധ നേടുന്നത്.

തിരുവനന്തപുരത്തെ ഷെഡ്യൂളിലില്‍ നിന്നുള്ളതാണ് ഈ വീഡിയോ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറിക്കുന്നുണ്ട്. ഒരുകൂട്ടം ആളുകളോട് സംവിധായകന്‍ പൃഥ്വിരാജ് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം മഞ്ജുവാര്യരെയും വീഡിയോയില്‍ കാണാം. ഏതോ ഒരു സീനിന്റെ മേക്കിംഗ് വീഡിയോ ആണിത്. 

'ഞാന്‍ റോള്‍ ആക്ഷന്‍ ക്യാമറ പറഞ്ഞ് കഴിഞ്ഞ് ബാക്ഗ്രൗണ്ട് ആക്ഷ്ഷന്‍ എന്ന് പറയും. അപ്പോള്‍ നിങ്ങള്‍ എല്ലാവരും അസോസിയേറ്റ്‌സ് പറഞ്ഞ കാര്യങ്ങള്‍ അതുപോലെ ചെയ്യണം. എനിക്ക് നല്ല എനര്‍ജി വേണം. കേട്ടോ. തെറിച്ച് നില്‍ക്കണം. ചത്തഭാവമായി പോവരുത്', എന്നാണ് മൈക്കിലൂടെ മുന്നില്‍ നില്‍ക്കുന്ന കൂട്ടത്തോട് പൃഥ്വിരാജ് പറയുന്നത്. ക്യാപ്ഷനുകള്‍ ഒന്നും ആവശ്യമില്ലെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പ്രചരിക്കുന്നത്. 

കൂടാതെ ലൂസിഫറിലെ മന്ത്രിസഭയിലെ അംഗമായിരുന്ന പീതാംബരനും എമ്പുരാനില്‍ ചേര്‍ന്നിരിക്കുകയാണ്.നടന്‍ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എമ്പുരാനില്‍ ചിത്രീകരണം ആരംഭിച്ച വിശേഷവും പങ്ക് വച്ചു. നടന്‍ സായി കുമാറും മഞ്ജു വാര്യരുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രിയദര്‍ശിനി രാമദാസിനെയും വര്‍മ്മ സാറിനെയും ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടി എന്നാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

എമ്പുരാന്‍ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

 

Read more topics: # എമ്പുരാന്‍
empuraan movie trivandrum shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES