Latest News

മോഹന്‍ലാല്‍ ചിത്രം 'എല്‍2ഇ: എമ്പുരാന്റെ' വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്; വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയെന്ന് ദേശീയ മാധ്യമം 

Malayalilife
 മോഹന്‍ലാല്‍ ചിത്രം 'എല്‍2ഇ: എമ്പുരാന്റെ' വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്; വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയെന്ന് ദേശീയ മാധ്യമം 

മോഹന്‍ലാല്‍ ചിത്രം 'എല്‍2ഇ: എമ്പുരാന്റെ' വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായാണ് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. 

സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം' എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 750-ാം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്.

Read more topics: # എല്‍2ഇ
empuraan leaked online

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES