മീ ടൂ തരംഗത്തിനിടയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് പലരുമെത്തുന്നത്. സിനിമാരംഗത്തെ പലരുടെയും മുഖങ്ങള്‍ മീ ടൂവിലൂടെ തകര്‍ന്നടിയുന്നത് സമീപ കാലത്തെ കാഴ്ചയാണ്. സ്‌ക്രീനില്‍ കാണുന്നത് പോലെ തന്നെ ജീവിതത്തിലും മിക്കവരും അഭിനയിക്കുകയാണെന്നാണ് അണിയറ സംസാരം. ഹോളിവുഡിന് പിന്നാലെയായാണ് ബോളിവുഡും ടോളിവുഡുമൊക്കെ മീ ടൂവിനെ ഏറ്റെടുത്ത ശേഷമാണ് മലയാളത്തിലും മീ ടൂ തുറന്നുപറച്ചില്‍ നടന്നത് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരനുഭവത്തെക്കുറിച്ചാണ് പലരും തുറന്നുപറഞ്ഞത് പല പ്രമുഖരുടെയും പെയ്മുഖം വലിച്ചുകീറുന്നതായിരുന്നു. ബോളിവുഡില്‍ മീ ടൂവിനെക്കുറിച്ച് തുറന്നുപറയുന്നവരെ സംരക്ഷിച്ച് മുന്നേറുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് മലയാളത്തിലേതെന്നും സംസാരിക്കുന്നവര്‍ക്ക് അവസരം നിഷേധിക്കുന്ന നിലപാടുകളാണ് ഇവിടത്തേതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
തമിഴകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്ന തുറന്ന് പറച്ചിലായിരുന്നു ശ്രുതി ഹരിഹരന്‍ കഴിഞ്ഞ ദിവസം അര്‍ജുനെതിരെ നടത്തിയത്. അതിന്റെ ചൂടാറും മുമ്പാണ് ലേഖ വാഷിങ്ടണ്‍ കെട്ടവന്‍ മീ ടൂ എന്ന ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ജി ടി നന്ദു സംവിധാനം ചെയ്ത കെട്ടവന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നത് കാതലര്‍ ദിനത്തില്‍ അഥിഥി താരമായെത്തിയ ലേഖയാണ്. ചിമ്പുവായിരുന്നു ചിത്രത്തിലെ നായകന്‍. നായകനും അണിയറപ്രവര്‍ത്തകരും തമ്മിലുള്ള അസ്വാരസ്യത്തെത്തുടര്‍ന്ന് ചിത്രം ഇന്നും പെട്ടിയിലാണ്. മീടു തുറന്നുപറച്ചിലുകള്‍ വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കെട്ടവന്‍ മീ ടൂ എന്ന ട്വീറ്റുമായി ലേഖ ചിത്രത്തെ പറ്റി തുറന്നു പറഞ്ഞത്.
എന്നാല്‍ ചിമ്പുവിനെ ഉദ്ദേശിച്ചാണ് ട്വീറ്റെന്നു പറഞ്ഞു ആരാധകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നം വഷളായത്. സോഷ്യല്‍ മീഡിയയിലൂടെ ലേഖക്കെതിരെ വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്. സംഭവം വിവാദമായതോടെയാണ് ചിമ്പുവിന്റെ ഓഫീസ് വിശദീകരണം നല്‍കി. ലേഖയുടെ ട്വീറ്റ് ചിമ്പുവിനെ ഉദ്ദേശിച്ചല്ലെന്നും നടന്റെ പേരുപയോഗിച്ച് പ്രശ്നം വഷളാക്കരുതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ആരാധകര്‍ തയ്യാറായില്ല. പ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടെയാണ് ലേഖയെ പിന്തുണച്ച് സിനിമയുടെ സംവിധായകന്‍ രംഗത്തെത്തിയിരിക്കുന്നത് പ്രശ്‌ന കൂടുതല്‍ വഷളാക്കി. ചിമ്പു കാരണമാണ് ആ സിനിമ ഇന്നും പെട്ടിയില്‍ കിടക്കുന്നതെന്നാണ് സംവിധായകന്റെ വാദം. നിരവധി പേര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ചിത്രം ഒരുങ്ങിയതെന്നും ചിമ്പു ഒറ്റയൊരാള്‍ കാരണം തന്റെ സിനിമ പാതിവഴിയില്‍ മുടങ്ങിയെന്നുമാണ് അദ്ദേഹം പറയുന്നത് .ധനുഷിനെ ഈ സിനിമയില്‍ നായകനാക്കാന്‍ പരിഗണിച്ചിരുന്നുവെന്നറിഞ്ഞതോടെയാണ് താരം ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതെന്നും അദ്ദേഹത്തോട് അസൂയയാണ് താരത്തിനെന്നും ്അങ്ങനെയാണ് സിനിമ നിന്നുപോയതെന്നും സംവിധായകന്‍ പറയുന്നു.