Latest News

ഓസിയുടെ സന്തോഷം ഞങ്ങളുടെയും; ദിയയുടെ വീട്ടീലെത്തി അശ്വിന്റെ അമ്മയും കുടുംബവും; മകളുടെ വിവാഹമുറപ്പിച്ച സന്തോഷം പങ്ക് വച്ച് കൃഷ്ണകുമാര്‍

Malayalilife
ഓസിയുടെ സന്തോഷം ഞങ്ങളുടെയും; ദിയയുടെ വീട്ടീലെത്തി അശ്വിന്റെ അമ്മയും കുടുംബവും; മകളുടെ വിവാഹമുറപ്പിച്ച സന്തോഷം പങ്ക് വച്ച് കൃഷ്ണകുമാര്‍

ടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു. തമിഴ്‌നാട് സ്വദേശിയായ അശ്വിന്‍ ഗണേഷ് ആണ് വരന്‍. സെപ്റ്റംബറിലാണ് വിവാഹം. 

അശ്വിന്റെ കുടുംബം കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഔദ്യോഗികമായി പെണ്ണുകാണല്‍ ചടങ്ങുമായി എത്തിയ ചിത്രങ്ങള്‍ നടന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുക ഉണ്ടായി. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേര്‍ന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയത്.അശ്വിന്റെ കുടുംബം തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ദിയയും പങ്ക് വച്ചു.

താംബൂലം, പഴങ്ങള്‍, മുല്ലപ്പൂവ് തുടങ്ങിയവ നിരന്ന താളവുമായി മീനമ്മ കടന്നു വരുന്ന വീഡിയോയും താരം 'ഓസി ടോക്കീസ്' എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. സൗഹൃദവും ഇന്‍സ്റ്റഗ്രാം റീല്‍സുമായി ആരംഭിച്ച ബന്ധം ഇതുവരെ എത്തിയതില്‍ സന്തോഷം ദിയയുടെ വാക്കുകളിലുണ്ട്. 

അശ്വിന്റെ വീട്ടുകാര്‍ ദിയയുടെ വീട്ടിലെത്തി വിവാഹക്കാര്യം സംസാരിച്ചു. തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്. എന്‍?ഗേജ്‌മെന്റ് ചടങ്ങില്ലെന്നാണ് ദിയ പറയുന്നത്. അശ്വിന്‍ പ്രൊപ്പോസ് ചെയ്ത ദിവസം എന്‍ഗേജ്‌മെന്റായാണ് കാണുന്നത്. ഈ ചടങ്ങിന് വേണ്ടി പണം ചെലവാക്കുന്നില്ലെന്നും ദിയ പറഞ്ഞു. 

ദിയ പറഞ്ഞ മറ്റൊരു കാര്യം ബോളിവുഡ് താരങ്ങളൊന്നും ഇന്ന് എന്‍ഗേജ്‌മെന്റ് ചടങ്ങ് നടത്തുന്നില്ലെന്നാണ്. രണ്‍ബീര്‍ കപൂര്‍ ആലിയ ഭട്ടിനെ മോതിരമണിയിച്ചു. പിന്നീട് വിവാഹമായിരുന്നു. ബി ടൗണ്‍ താരങ്ങള്‍ ഇന്ന് എന്‍ഗേജ്‌മെന്റ് ചടങ്ങ് നടത്തുന്നില്ലെന്നും താനും അതേ തീരുമാനത്തിലാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. 

നടന്‍ കൃഷ്ണകുമാറിന്റെ മക്കള്‍ നാലുപേരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. സഹോദരിമാരായ അഹാനയുടെയും ഇഷാനിയുടെയും പോലെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാന്‍സ് വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളുമെല്ലാമായി ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ് ദിയ കൃഷ്ണ. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ പലപ്പോഴും കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. 

ദിയ തന്റെ ബോയ്ഫ്രണ്ടായ അശ്വിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. അശ്വിന്‍ പ്രപ്പോസ് ചെയ്ത വീഡിയോയും ദിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള റീലുകളും ചിത്രങ്ങളും താരപുത്രി പങ്കുവച്ചിട്ടുണ്ട്.  ഏതാനും മാസങ്ങള്‍ക്കുള്ളില്‍ താന്‍ വിവാഹിതയാവുമെന്നും ദിയ വെളിപ്പെടുത്തിയിരുന്നു. അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട്  2024 സെപ്റ്റംബര്‍ എന്നാണ് ദിയ കുറിച്ചത്.


            

Read more topics: # ദിയ കൃഷ്ണ
diya krishnas marriage details

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES