മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായാകന്‍ റാം സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രമാണ് പേരന്‍പ് .ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം തിയേറ്റര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ശബ്ദം കൊണ്ടും ഭാവം കൊണ്ടും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തിന്റെതായി പുറത്ത് വന്ന ടീസറിലും മറ്റും മമ്മൂട്ടി കാഴ്ച്ചവക്കുന്നത്. ഏറെ പ്രശംസ നേടിയ ചിത്രം ഉണ്ടാവാനുണ്ടായ വിശേഷങ്ങള്‍ സംവിധായകന്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയ മമ്മൂട്ടി നോ എന്ന് പറഞ്ഞിരുന്നെങ്കില്‍ പേരന്‍പ് എന്ന ചിത്രം ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ലെന്ന് സംവിധായകന്‍ റാം പറഞ്ഞത്.
'നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവര്‍ വഴിയാണ് മമ്മൂട്ടിയെ കാണാന്‍ അവസരം ലഭിക്കുന്നത്. പാലക്കാട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയാണ് മമ്മൂട്ടിയെ കാണുന്നത്. സിനിമയെക്കുറിച്ച് പറഞ്ഞ് കേള്‍പ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. അതെനിക്ക് ശരിക്കും അതിശയമായിരുന്നു. കാരണം ഞാന്‍ സിനിമയുടെ ഐഡിയ ആണ് പറഞ്ഞത്. തിരക്കഥ എഴുതിയിട്ടില്ലെന്നും മമ്മൂക്കയ്ക്ക് ഐഡിയ ഇഷ്ടപ്പെടുകയാണെങ്കില്‍ തിരക്കഥ എഴുതാമെന്നുമാണ് പറഞ്ഞത്. പക്ഷേ അദ്ദേഹം സ്‌ക്രിപ്റ്റില്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കില്‍ ചിലപ്പോള്‍ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.' റാം പറഞ്ഞു.