Latest News

ദേവദൂതന്‍ വീണ്ടും തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ ജൂനിയര്‍ അലീന അഭിനയം വീട്ട് കുടുംബജീവിതത്തില്‍; നടിയുടെ സോഷ്യല്‍മീഡിയ പേജില്‍ ആലീന വിളികളുമായി ആരാധകര്‍; നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
 ദേവദൂതന്‍ വീണ്ടും തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ ജൂനിയര്‍ അലീന അഭിനയം വീട്ട് കുടുംബജീവിതത്തില്‍; നടിയുടെ സോഷ്യല്‍മീഡിയ പേജില്‍ ആലീന വിളികളുമായി ആരാധകര്‍; നടിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

ഷ്ടപ്പെട്ട പ്രണയത്തിന്റെ നൊമ്പരം വിളിച്ചോതുന്ന സിബി മലയില്‍ ചിത്രമായ ദേവദൂതനിലെ ഓരോ ഡയലോഗുകളും ഗാനങ്ങളും എന്നും സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നതാണ്. ഇപ്പോള്‍ ചിത്രം വീണ്ടും തിയേറ്ററുകളില്‍ നിറയുമ്പോള്‍ ചിത്രത്തിലെ  ഏറെ പ്രശസ്തമായ 'കരളേ നിന്‍ കൈ പിടിച്ചാല്‍' എന്ന ഗാനത്തില്‍ അലീനയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടിയും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.  

ചെന്നൈ സ്വദേശിനിയായ നിര്‍മല ശ്യാം ആയിരുന്നു ജൂനിയര്‍ അലീനയെ അവതരിപ്പിച്ചത്.അഭിനയമൊക്കെ വിട്ട് സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ് നിര്‍മല ഇപ്പോള്‍.എന്നാല്‍ ദേവദൂതന്‍ കണ്ടിറങ്ങിയ പ്രേക്ഷകരുടെ കമന്റുകളാണ് നിര്‍മലയുടെ പോസ്റ്റിനു താഴെ നിറയുന്നത്.

നൂറോളം തിയേറ്ററുകളിലാണ് ദേവദൂതന്‍ റി- റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ബെംഗളൂരു, മംഗളൂരു, യുഎഇ,  ജിസിസിഎന്നിവിടങ്ങളിലും സിനിമ റീറിലീസ് ചെയ്തിരുന്നു. റീ മാസ്റ്ററിങ് ചെയ്താണ് ചിത്രം എത്തിയിരിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nirmala Shyam (@nirmalashyam)

devadoothan junior aleena actress

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES