ദീപിക-രണ്‍വീര്‍ വിവാഹച്ചിത്രങ്ങള്‍ പുറത്ത്; കൊങ്കണി രീതിയിലുള്ള വിവാഹച്ചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങുകളും നടന്നു; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടത് താരങ്ങള്‍ തന്നെ

STM
  ദീപിക-രണ്‍വീര്‍ വിവാഹച്ചിത്രങ്ങള്‍ പുറത്ത്; കൊങ്കണി രീതിയിലുള്ള വിവാഹച്ചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങുകളും നടന്നു; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടത് താരങ്ങള്‍ തന്നെ

രാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് താര ജോഡികളുടെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നു.  അതീവ സുരക്ഷയിലും ആര്‍ഭാടത്തോടെയും ആയിരുന്നു വിവാഹം.കൊങ്കണി രീതിയിലുള്ള വിവാഹച്ചടങ്ങുകളും സിന്ധി രീതിയിലുള്ള വിവാഹച്ചടങ്ങുകളും നടന്നു. രണ്ടിന്റെയും ഓരോ ചിത്രം വീതമാണ് ദീപികയും രണ്‍വീറും തങ്ങളുടെ ഇന്‍സ്റ്റാഗ്രാം വഴി പങ്കു വച്ചിരിക്കുന്നത്. രണ്ടിലും ദീപിക ചുവന്നസാരിയില്‍ ആണ് ധരിച്ചിരിക്കുന്നത്, വരന്‍ രണ്‍വീര്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള ഷേര്‍വാനികളാണ് ആണ് രണ്ടു ചിത്രങ്ങളിലും ധരിച്ചിരിക്കുന്നത്. പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ പുറത്ത് വരു എന്നായിരുന്നു ആദ്യം വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ച്ിത്രങ്ങള്‍ പുറത്ത്  വിട്ടത് .


ഇരുവരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ വിവാഹാഘോഷങ്ങള്‍. ഇന്നലെ ദീപികയുടെ കുടുംബം പിന്തുടരുന്ന കൊങ്കണി ആചാരപ്രകാരമാണ് ചടങ്ങുകള്‍ നടന്നതെങ്കില്‍ ഇന്ന് രണ്‍വീറിന്റെ കുടുംബം പിന്തുടരുന്ന സിന്ധി ശൈലിയിലുള്ള 'ആനന്ദ് കരജ്' ചടങ്ങാണ് നടന്നത്. ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം മുംബൈയിലും ബംഗളുരുവിലുമായി രണ്ടു റിസപ്ഷനുകളും ഉണ്ട്.


കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളിലേറെയായി ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ദീപിക പടുകോണിന്റേയും രണ്‍വീര്‍ സിംഗിന്റെയും വിവാഹത്തിന്റെ ചിത്രങ്ങള്‍. ഇറ്റലിയിലെ ലേക്ക് കമോയില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളൂ. കനത്ത സുരക്ഷയില്‍ നടന്ന വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാര്യമായിട്ടൊന്നും പകര്‍ത്താന്‍ പറ്റിയില്ല മാധ്യമങ്ങള്‍ക്ക്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും ഫോണിലും മറ്റും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെക്കുറിച്ച് കര്‍ശനമായ വിളക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറ്റലിയില്‍ എത്തിയ മാധ്യമങ്ങള്‍ക്കാകട്ടെ, വളരെ ദൂരത്തു നിന്ന് മാത്രമേ ചിത്രങ്ങള്‍ പകര്‍ത്താനും സാധിച്ചുള്ളൂ.

deepika-padukone-ranveer-singh-release-lake-como-wedding-photos-official

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES