മൂക്കില്‍ നിന്നും സ്രവം എടുക്കുന്നതിനിടയില്‍ അലറിക്കറഞ്ഞ് നടി; എന്തൊരു ഓവര്‍ ആക്ടിങ്ങെന്ന് ആരാധകരും; വീഡിയോ വൈറല്‍

Malayalilife
topbanner
മൂക്കില്‍ നിന്നും സ്രവം എടുക്കുന്നതിനിടയില്‍ അലറിക്കറഞ്ഞ് നടി; എന്തൊരു ഓവര്‍ ആക്ടിങ്ങെന്ന് ആരാധകരും; വീഡിയോ വൈറല്‍

കൊവിഡും ലോക്ഡൗണുമെല്ലാം കഴിഞ്ഞ് സിനിമാമേഖല വീണ്ടും സജീവമാകുകയാണ്. കടുത്ത സുരക്ഷയിലും മുന്‍കരുതലിലുമൊക്കെയാണ് ഷൂട്ടിങ്ങുകള്‍ നടക്കുന്നത്. പല താരങ്ങളും കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ലൊക്കേഷനില്‍ എത്തുന്നത്. ലൊക്കേഷനുകളില്‍ തന്നെ ഇതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നതിനിടെ കരച്ചിലടക്കാനാകാതെ അലറി കരഞ്ഞ നടി പായല്‍ രജ്പുത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

സെറ്റില്‍ കൊവിഡ് പരിശോധനയുടെ ഭാഗമായി സ്വാബ് ടെസ്റ്റ് നടത്തുന്നതിനായി മൂക്കില്‍ നിന്ന് സ്രവം എടുക്കുന്നതിനിടയിലാണ് നടി പായല്‍ രജപുത് നിലവിളിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ തന്റെ മൂക്കില്‍ നിന്ന് സ്രവം എടുക്കുന്ന വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമാ ഷൂട്ടിംഗ് ആരംഭിച്ച സാഹചര്യത്തില്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാണ്.

സ്വാബ് ടെസ്റ്റിന് താന്‍ ഇരുന്നു കൊടുത്തത് ഏറെ ഭയത്തോടെയായിരുന്നുവെന്നും അഞ്ച് സെക്കന്‍ഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന പേടിപ്പെടുത്തുന്ന അനുഭവമായിരുന്നുവെന്നും പക്ഷേ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിന്റെ സന്തോഷമുണ്ടന്നും കുറിച്ചാണ് പായല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം എന്തൊരു ഓവര്‍ ആക്ടിങ്ങെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇരുവര്‍ ഉള്ളം എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറിയ പായല്‍ ആര്‍ഡിഎക്‌സ് ലൗ, ആര്‍എക്‌സ് 100, വെങ്കിമാമ, മാരേജ് പാലസ്, ഡിസ്‌കോ രാജ തുടങ്ങിയ തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി സിനിമകളിലൂടെയാണ് ശ്രദ്ധ നേടിയത്.

 
 
 
 
 
 
 
 
 
 
 
 
 

Aaaouchh

covid testing video of actress payal rajputh

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES