ചിയാന്‍ വിക്രമിനെ നായകനാക്കി മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രവുമായി രംഗത്തെത്തുകയാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍. മഹാഭാരതത്തെ അടിസ്ഥാനമാക്കി കര്‍ണന്റെ കഥപറയുന്ന ചിത്രം മഹാവീര്‍ കര്‍ണന്‍ അടുത്തമാസം ആദ്യവാരം ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തില്‍ കര്‍ണനായി എത്തുക വിക്രമാണ്. ചിത്രത്തില്‍ വിക്രം ഉപയോഗിക്കുന്ന 1008 മണികളുള്ള രഥത്തിലേക്കുള്ള ആദ്യമണി ശ്രിപത്മനാഭസ്വാമീ ക്ഷേത്രത്തിലാണ് പൂജിച്ചത്. പൂജ ചടങ്ങില്‍ നടനും എം.പിയുമായ സുരേഷ്ഗോപിയാണ് മണി ആര്‍.എസ് വിമലിന് കൈമാറിയത്.
പുരാണകഥകള്‍ കോളിളക്കം കൊള്ളുമ്പോഴാണ് എം.ടിയുടെ മഹാഭാരതത്തിനും മുന്‍പേ കര്‍ണന്റെ കഥപറഞ്ഞ് ആര്‍.എസ് വിമല്‍ രംഗത്തെത്തുന്നത്. മുന്‍പ് പൃഥ്വിരാജിനെ നായകനമാക്കി കര്‍ണന്‍ രംഗത്തെത്തുമെന്ന് സംവിധായകന്‍ മധുപാല്‍ അറിയിച്ചിരുന്നെങ്കിലും ഇതിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിനെ കര്‍ണനായി എത്തിച്ച് മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രം രചിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ആര്‍.എസ് വിമല്‍. മഹാ വീര്‍ കര്‍ണന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ഹൈദ്രാബാദ് ഫിലിംസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ചിത്രത്തില്‍ ഉപയോഗിക്കുന്ന 30 അടി ഉയരമുള്ള രഥത്തിലെ 1008 മണികളില്‍ പ്രധാനമണി ശ്രിപത്മനാഭ ക്ഷേത്രത്തിലായിരുന്നു പൂജിച്ചത്. പൂജാ ചടങ്ങില്‍ സംവിധാകന്‍ ആര്‍.എസ് വിമലിനെ കൂടാതെ മലാളത്തിലെ സൂപ്പര്‍ സ്റ്റാറും എം.പിയുമായ സുരേഷ് ഗോപി, മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.
ജനുവരി ആദ്യവാരം ചിത്രീകരണം തുടങ്ങുമെന്നും ഹൈദ്രാബാദിലാണ് ചിത്രീകരണം പൂര്‍ത്തികരിക്കു എന്നും സംവിധായകന്‍ ആര്‍.എസ് വിമല്‍ മലയാളി ലൈഫിനോട് പ്രതികരിച്ചു. അതീവ സസ്പെന്‍സോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിചത്രത്തിന്റെ വിവരങ്ങള്‍ എല്ലാ പിന്നീട് അറിയിക്കാനമെന്നും ഹോളി വുഡില്‍ നിന്നുള്ള താരനിര ചിത്രത്തിലുണ്ടാകുമെന്നും ആര്‍.എസ് വിമല്‍ പറയുന്നു. ഗെയിം ഓഫ് ത്രോണ്‍ സീരിസിലെ ടെക്നിഷ്യന്‍മാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ബ്രഹ്നമാണ്ഡ രീതിയിലാകും ചിത്രം എത്തുകയെന്നും സംവിധായകന്‍ പ്രതികരിച്ചു.