വയനാട് ദുരന്ത ഭൂമി സന്ദര്‍ശിച്ച ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണലും ചലച്ചിത്ര താരവുമായ മോഹന്‍ലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബര്‍ കസ്റ്റഡിയില്‍. ചെകുത്താന്‍' എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
ചാനലിലൂടെ നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയെന്നാണ് പരാതി.താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. കേസെടുത്തതിന്റെ പിന്നാലെ അജു ഒളിവിലായിരുന്നു.
ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിന് എതിരെയാണ് അജു അലക്‌സ് അപകീര്‍ത്തിപ്പെടുത്തി പരാമര്‍ശം നടത്തിയത്.നിരൂപണത്തിന്റെ മറവില്‍ സിനിമാ പ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനാണ് 'അമ്മ'യുടെ തീരുമാനം.
യൂണിഫോമിലായിരുന്നു മോഹന്‍ലാല്‍ ദുരന്തമുഖത്തെത്തിയത്.താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി ഈ സംഘത്തിലെ അംഗമാണ് താനും. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ വന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിനെതിരായ അജു അലക്‌സിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു;
ഇത്രേം പട്ടാളക്കാര്‍ ഒരാളുടെ പിറകെ, അതും ദുരിദ മുഖത്ത്, രക്ഷ പ്രവര്‍ത്തണത്തിന് ഇടയില്‍. എല്ലാം കഴിഞ്ഞു ദൗത്യത്തിന് അവസാനം എടുക്കേണ്ട സെല്‍ഫി ആന്‍ഡ് ഫോട്ടോഷൂട്ട് വിത്ത് എ സെലിബ്രിറ്റി പോലും എടുത്ത് പോസ്റ്റ് ഇട്ടതും കണ്ടു. പ്രൊഫഷണല്‍ എത്തിക്‌സ് ഇല്ലാത്ത പോലെ തോന്നുന്നു. ഒരു സെലിബ്രിറ്റിക്ക് മണിക്കൂറുകളോളം രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത് നിര്‍ണായക സമയവും പണവും പാഴാക്കലാണ്.
എന്തിന് പട്ടാളത്തിന് ഇതിന്റെ ഇടയില്‍ മോഹന്‍ലാല്‍ലിന്റെ ഉപദേശം ആവശ്യം. ഇനി പട്ടാളത്തിന് ആവേശം ഊര്‍ജം ഓക്കെ ഉണ്ടാക്കാന്‍ ഒരു സിനിമാനടന്‍ വരണം എന്നുണ്ടോ? മിലിറ്ററി യൂനിഫോം ഇട്ട് ഇങ്ങനെ ഒരു അവസരത്തില്‍ മോഹന്‍ലാല്‍ അവിടെ എത്തേണ്ട ആവശ്യം പട്ടാളത്തിന് ഉണ്ടോ?
പാഴാകുന്ന സമയം എന്നല്ലാതെ വേറെ എന്ത് പ്രയോജനം ആണ് ഉള്ളത്? പണപ്പിരിവില്‍ കൂടുതല്‍ കൊടുത്തത് മോഹന്‍ലാലോ അതോ പൊതുജനമോ അതോ ഗവണ്‍മെന്റോ? കൂട്ടത്തില്‍ ഏറ്റവും മികച്ച സൈനികന്‍ അല്ലങ്കില്‍ ഇങ്ങനെ ഓപ്പറേഷന്‍സ് മുന്‍പ് ചെയ്ത് പരിചയവും ഉള്ളത് മോഹന്‍ലാലിനോ? എന്താണ് ഇയാളുടെ യോഗ്യത? എന്താണ് ഇയാളുടെ പ്രവര്‍ത്തന പരിചയം? എന്താണ് പട്ടാളത്തിന് ഇതില്‍ ഉള്ള നേട്ടം? രക്ഷ പ്രവര്‍ത്തനത്തില്‍ ഇയാള്‍ വരുത്തിയ മാറ്റം അല്ലെങ്കില്‍ മെച്ചപ്പെടുത്തിയത് എന്ത്? വെറുതെ വന്ന് കാണുന്നതിലും എത്രയോ നന്നായി ടിവിയില്‍ കാണാം.
എന്താണ് സംഭാവന എന്ന് മോഹന്‍ലാല്‍ മീഡിയയോട് പറയുന്നത് 3 കോടി എന്നാണ്. അത് കൊടുക്കാന്‍ പോയതാണെങ്കില്‍ പട്ടാളത്തിന്റെ സമയം അതുപോലെ തന്നെ കൃത്യനിര്‍വഹണത്തിന് തടസവും ഉണ്ടാക്കിയത് എന്തിന്? റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍ ഇങ്ങനെ ഉള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത് പ്രയോഗിക്കാം ആണോ? ആരോഗ്യവും ധൈര്യവും ഉള്ള ചെറുപ്പകാര്‍ പണി ചെയ്യുന്നുണ്ടല്ലോ? മറ്റേതൊക്കെ രാജ്യങ്ങളില്‍ ഇങ്ങനെ ഉള്ള സമയത്ത് സിനിമ നടന്മാര്‍ ഇറങ്ങി ചെന്ന് ഇങ്ങനെ കാണിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്?', എന്നായിരുന്നു പോസ്റ്റ്.
മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിനെതിരെ കേസെടുത്തത്....