ഹ്യൂമര്‍ ത്രില്ലറുമായി 21 ഗ്രാംസ് ടീം; ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ബ്രോ കോഡ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ഹ്യൂമര്‍ ത്രില്ലറുമായി 21 ഗ്രാംസ് ടീം; ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ബ്രോ കോഡ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

21ഗ്രാം എന്ന സൂപ്പര്‍ ഹിറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സും ബിബിന്‍ കൃഷ്ണയും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്(BROCODE) 21 ഗ്രാം രചന, സംവിധാനം ബിബിന്‍ കൃഷ്ണയാണ്.റിനീഷ് കെ എന്‍  ആണ്  നിര്‍മ്മാതാവ്.

21 ഗ്രാമിനു ശേഷം ഫീനിക്‌സ് എന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുണ്ട്.വിഷ്ണു ഭരതന്‍ സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തുന്നതാണ്.

ഹ്യൂമര്‍ ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു complete സെലിബ്രേഷന്‍ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്. അനൂപ് മേനോന്‍, ധ്യാന്‍ ശീനിവാസന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ ചന്തു നാഥ്, അനു മോഹന്‍, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുണ്‍, ഭാമ അരുണ്‍, ജീവാ ജോസഫ്, യോഗ് ജപീ  എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

സംഗീതം - രാഹുല്‍ രാജ്
ഛായാഗ്രഹണം - ആല്‍ബി 
എഡിറ്റിംഗ് - കിരണ്‍ ദാസ്.
കോ-റൈറ്റര്‍ - യദുകൃഷ്ണ ദയാകുമാര്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ഷിനോജ് ഓടാണ്ടിയില്‍
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്പാര്‍ത്ഥന്‍ 
കോസ്റ്റും ഡിസൈന്‍ - മഷര്‍ ഹംസ.
മേക്കപ്പ് - റോണക്‌സ് സേവ്യര്‍
പരസ്യകല-യെല്ലോ ടൂത്ത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  - ദീപക് പരമേശ്വരന്‍.
വാഴൂര്‍ ജോസ്.

Read more topics: # ബ്രോ കോഡ്
brocode movie poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES