ഇന്നലെത്തെ ബിഗ്ബോസ് എപിഡോസില്‍ പുറത്തായ മത്സരാര്‍ഥികള്‍ എല്ലാം തിരിച്ചെത്തുന്നതാണ് കാണിച്ചത്. വ്യത്യസ്ത രീതിയിലാണ് പുറത്തായവര്‍ എല്ലാം തിരികേ ബിഗ്ബോസ് വീട്ടിലെത്തിയത്. ഗ്രാന്‍ഡ് ഫിനാലെക്കായി പുറത്തായവര്‍ എല്ലാവരും ഒരിക്കല്‍ കൂടി തിരികേ വീട്ടിലെത്തിയപ്പോള്‍ തമാശപറച്ചിലും സര്‍പ്രൈസുകളുംകൊണ്ട് രസകരമായ കൂടിച്ചേരലായി അത് മാറി.
ബിഗ്ബോസ് വീട്ടിലേക്ക് ഉച്ചയ്ക്ക് ഒന്നുമുതലാണ് പുറത്തായ മത്സരാര്‍ഥികള്‍ എത്തിത്തുടങ്ങിയത്. ആദ്യം അനൂപ് സ്റ്റോര്‍ റൂം വഴിയാണ് വീട്ടിലേക്ക് കടന്നത്. അനൂപ് കിച്ചനില്‍ നില്‍ക്കുന്ന കണ്ട് ഞെട്ടിയ എല്ലാവരും അരില്‍ ഓടിയെത്തി കെട്ടിപ്പിടിച്ചും സ്നേഹം പങ്കിട്ടു. പിന്നീട് വീട്ടിന് മുന്നില്‍ ഒരു വലിയ കാര്‍ഡ് ബോര്‍ഡ് പെട്ടി കണ്ട് എല്ലാവരും അതിനടുത്ത് എത്തി. പെട്ടിയില്‍ ഹിമയായിരുന്നു. പിന്നീട് പ്രധാന വാതില്‍ തുറന്ന് അഞ്ജലിയും സ്റ്റോര്‍ റൂമിലൂടെ ദിയ സനയുമെത്തിയപ്പോള്‍ രഞ്ജിനി എത്തിയത് കണ്‍ഫെഷന്‍ റൂം വഴിയായിരുന്നു. സാബുവിനെ കെട്ടിപ്പിടിച്ചാണ് രഞ്ജിനി സൗഹൃദം പങ്കിട്ടത്.
ബഷീര്‍, ഡേവിഡ് ജോണ്‍, മനോജ് വര്‍മ എന്നിവര്‍ മുഖം മൂടി ധരിച്ച് ക്ലീനേഴ്സ് എന്ന വ്യാജേന ആണ് ആക്റ്റിവിറ്റി റൂം വഴി ഇറങ്ങിവന്നത്. പക്ഷേ ഇവരെ വീട്ടിലുളളവര്‍ തിരിച്ചറിഞ്ഞു. പീന്നിടാണ് അര്‍ച്ചനയും ദീപന്‍മുരളിയും അതിഥിയുമെത്തിയത്. അര്‍ച്ചന സാബുവിനെ കണ്ട ഉടന്‍ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. വീട്ടിനുള്ളിലേക്ക് സാബുവിന്റെ തോളില്‍ കയറിയാണ് അര്‍ച്ചന എത്തിയത്. എന്തായാലും പണ്ടത്തെ സന്തോഷവും കളിചിരിയും ബഹളവുമെല്ലാം വീട്ടിനുള്ളില്‍ നിറഞ്ഞു. എല്ലാവരും പരസ്പരം വിശേഷങ്ങള്‍ ഒക്കെ തിരക്കി. പിന്നീട് എല്ലാവരെയും ബിഗ്ബോസ് സ്വീകരണമുറിയിലേക്ക് വിളിച്ച് അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ പറഞ്ഞു. ഇതിന് ശേഷം ഓരോരുത്തരെയായി ബിഗബോസ് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അര്‍ച്ചനയും അനൂപുമൊക്കെ സാബുവിന് വിജയാശംസകള്‍ നേരാനും മറന്നില്ല. എന്തായാലും ശ്വേതയും ശ്രീലക്ഷ്മിയുമൊഴിച്ച് എല്ലാവരും ഫിനാലെ ഗംഭീരമാക്കാനായി മുംബൈയില്‍ എത്തിയിട്ടുണ്ട്.
ബിഗ്‌ബോസിലെ പുത്തന്‍ വിശേഷങ്ങളും വിലയിരുത്തലുകളുംം ഉടനടി അറിയാന്‍ ഞങ്ങളുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അടുത്തുള്ള ബെല്‍ ബട്ടന്‍ കൂടി ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഉടന്‍തന്നെ നോട്ടിഫിക്കേഷനും ലഭിക്കും.