Latest News

സുപ്രീം കോടതി വിധിയോട് യോജിക്കാന്‍ കഴിയില്ല; ശബരിമലയില്‍ കയറില്ലെന്ന് ഭാമ

Malayalilife
സുപ്രീം കോടതി വിധിയോട് യോജിക്കാന്‍ കഴിയില്ല; ശബരിമലയില്‍ കയറില്ലെന്ന് ഭാമ

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാമ. 'ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ നിങ്ങള്‍ സ്വാഗതം ചെയ്യുന്നുവോ എന്നറിയില്ല. സുപ്രീംകോടതിയെ ബഹുമാനിക്കുന്നു. പക്ഷെ,വ്യക്തിപരമായി ഈ വിധിയോട് യോജിക്കുവാന്‍ തീരെ കഴിയുന്നില്ല.

കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും അതിനു കഴിയുമെന്നും എനിക്ക് തോന്നുന്നില്ല! ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടെന്നിരിക്കിലും, കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോന്നിരുന്നതാണ്, ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ലായെന്നുള്ളത്. ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാരവും അനുഷ്ടാനങ്ങളും ഉണ്ട്. മതാചാരങ്ങളും ക്ഷേത്രാചാരങ്ങളും തമ്മില്‍ വ്യത്യാസവുമുണ്ട്! സംസ്‌കാരത്തിലെ വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യ.

'കാലങ്ങളായി പഴക്കമുള്ള, ആര്‍ക്കും ഒരു ദ്രോഹവും വരുത്താതെ പോകുന്ന 'ക്ഷേത്രാചാരങ്ങളെ' ഇങ്ങനെ ഉന്മൂലനം ചെയ്യേണ്ടതുണ്ടോ' എന്ന ഒരു ചോദ്യത്തില്‍ നിന്നുമാണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

സുപ്രീംകോടതിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ...വ്യക്തിപരമായിപറഞ്ഞാല്‍, ഇനിയും ഒരുപാടു വര്‍ഷങ്ങള്‍ ജീവിച്ചിരിക്കാന്‍ ഭാഗ്യം ലഭിക്കുകയാണെങ്കില്‍ ,ക്ഷേത്രാചാരത്തില്‍ പറഞ്ഞിരിക്കുന്ന വയസ്സ് വരെ ഞാന്‍ കാത്തിരിക്കും. എല്ലാ പെണ്‍കുട്ടികളോടും എനിക്ക് പറയാനുള്ളതും ഇത്രമാത്രം.

bhama against supreme court order sabarimala women visit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES