പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെ മരണം ഇന്നും പലരുടെയും മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു. സംഗീത പ്രേമികള്‍ക്കും ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ 25 ന് കുടുംബവുമൊത്ത് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. മകള്‍ തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കുകളോടെ ബാലയേയും ഭാര്യ ലക്ഷ്മിയേയും സുഹൃത്തും ഡ്രൈവറുമായ അര്‍ജുനേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒക്ടോബര്‍ 2 ന് പുലര്‍ച്ചെ ബാലഭാസ്‌കറും മകളുടെ ലോകത്തിലേയ്ക്ക് പോകുകയായിരുന്നു.
പിന്നീട് മലയാളികളുടെ പ്രാര്‍ത്ഥന മുഴുവനും ലക്ഷമിയിലായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വരണമെന്നാണ് എല്ലാ മലയാളികളുടേയും പ്രാര്‍ത്ഥന. ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് നല്ല വാര്‍ത്തയാണ് പുറത്തു വരുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ ലക്ഷ്മി സുഖം പ്രാപിച്ചു വരുകയാണ്. സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസിയാണ ഫേസ്ബുക്ക് ലൈവിലൂടെ ഈ വിവരം പങ്കുവെച്ചത്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സ്റ്റീഫന്‍ പറഞ്ഞു.
ലക്ഷ്മിയ്ക്ക് ബോധം പൂര്‍ണ്ണമായി തെളിഞ്ഞുവെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചതിനു ശേഷമായിരുന്നു സ്റ്റീഫന്റെ പ്രതികരണം. ഉപകരണങ്ങളില്ലാലെ ലക്ഷ്മി ശ്വസിച്ചു തുടങ്ങിയെന്നും. ഇനി സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നതെന്നും സ്റ്റീഫന്‍ പറഞ്ഞു. ലക്ഷ്മിയുടെ അമ്മ ബാലുവിന്റേയും മകള്‍ ജാനിയുടേയും കാര്യം ലക്ഷ്മിയോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ കടുത്ത മാനസിക വേദനയിലൂടെയാകും ലക്ഷ്മി കടന്നു പോകുന്നത്. ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു. ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം- സ്റ്റീഫന്‍ പറഞ്ഞു.
ലക്ഷ്മിയുടെ ഇപ്പോഴത്തെ മാനസിക നിലയും ആരോഗ്യ നിലയും പരിഗണിച്ച് ബാലഭാസ്‌കറിന്റേയും മകളുടേയും മരണവാര്‍ത്ത അറിയിക്കാനാകില്ലെന്ന് ഡോ മാര്‍ത്താണ്ഡന്‍ പറഞ്ഞത് . ഭര്‍ത്താവിന്റേയും മകളുടേയും മരണവാര്‍ത്ത് അവരെ മാനസികമായും ശരീരീകമായും അവരെ തളര്‍ത്തും. ആരോഗ്യനില കുറച്ചു കൂടി മെച്ചപ്പെട്ട ശേഷം മാനസിക വിദഗ്ധരുടെ കൗണ്‍സിലിംഗിനു ശേഷം ലക്ഷ്മിയെ ഈ വിവരം അറിയിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.ലക്ഷ്മിയ്ക്ക് ബോധം പൂര്‍ണ്ണമായി തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ലക്ഷ്മിയെ ഈ ആഴ്ച തന്നെ വാര്‍ഡിലേയ്ക്ക് മാറ്റും. നിലവില്‍ ഐസിയുവിലാണ് ലക്ഷ്മി. പരിക്കുകള്‍ ഭേഭപ്പെട്ട് വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.