തിരുവനന്തപുരം: അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിന് വച്ച മൃതശരീരം കണാനായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. സിനിമ സംഗീത ലോകത്തെ പ്രമുഖര്‍ അനുശോചനമം അറിയിച്ച് എത്തിചേര്‍ന്നിട്ടുണ്ട്. മൃതദേഹം തിരിുമലയിലെ വീട്ടുവളപ്പില്‍ ഇന്ന് ഉച്ച തിരിഞ്ഞ് സംസ്‌കരിക്കും. അടുത്ത സുഹൃത്തുക്കളും ബാല്യകാല സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ തിരുമലയിലെ വീട്ടിലേക്ക് എത്തിചേര്‍ന്നിട്ടുണ്ട്.
സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു ബാലഭാസ്‌ക്കര്‍. അഞ്ചാം ക്ലാസ് മുതലുള്ള സൗഹൃദങ്ങള്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിലനിര്‍ത്തിയിരുന്നു. തൈക്കാട് മോഡല്‍ സ്‌ക്കൂളില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡ് വരെ പഠിച്ച സുഹൃത്തുക്കളെ എല്ലാം ചേര്‍ത്ത് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന തന്നെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി ഇവര്‍ ഒത്തുകൂടുകയും സ്‌ക്കൂള്‍ കാലഘട്ടത്തെ രസകരമായ സംഭവങ്ങളും മറ്റും ഷെയര്‍ ചെയ്തിരുന്നു. നാട്ടിലുള്ള സമയങ്ങളിലെല്ലാം എല്ലാ മാസവും ബാലഭാസ്‌കര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഈ ഒത്തു ചേരലില്‍ ഒരിക്കലും തന്റെ പ്രൊഫഷണല്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല.
പഴയ കാലങ്ങളൊക്കെ പറയുമ്പോള്‍ അന്നത്തെ നിഷ്‌കളങ്കമായ ഭാവപ്രകടനങ്ങള്‍ തന്നെയായിരുന്നു സുഹൃത്തുക്കള്‍ കണ്ടിരുന്നത്. സമൂഹത്തില്‍ അറിയപ്പെടുന്ന ആളായി തീര്‍ന്നിട്ടും യാതൊരു അഹംഭാവവും കാട്ടിയിട്ടില്ല. സ്‌ക്കൂള്‍ കാലഘട്ടത്തിലെ മാത്രമല്ല കോളേജ് ജീവിതത്തിലെ സുഹൃത്തുക്കളും നിരവധിയാണ്. എല്ലാവരെയും ഒരു പോലെ കാണുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ബാലഭാസ്‌കര്‍. ബാലഭാസ്‌ക്കറിന്റെ മരണം സുഹൃത്തുക്കളെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്. വേര്‍പാട് ഇതുവരെയും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാവുന്നില്ല. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അനന്തപുരി ഹോസ്പിറ്റലില്‍ സുഹൃത്തുക്കളും ബന്ധുക്കളും പുലര്‍ച്ചെ തന്നെ എത്തിചേര്‍ന്നിരുന്നു.
അതേ സമയം ഭാര്യ ലക്ഷ്മിക്ക് ഇനിയും ബോധം തെളിഞ്ഞിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വെന്റിലേറ്ററില്‍ തന്നെയാണ്. ലക്ഷ്മിയുടെ അരോഗ്യ സ്ഥിതി കൂടി കണക്കിലെടുക്കാവും ബാലഭാസ്‌ക്കറിന്റെ സംസ്‌ക്കാരം.എട്ടര മണിയോടെ അപകടം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ മംഗലപുരം സ്റ്റേഷനില്‍ നിന്നും പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കും. ശേഷം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മാര്‍ട്ടത്തിയേക്കും. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തേജസ്വിനി അന്തിയുറങ്ങുന്ന തിട്ടമംഗലത്തെ ശിവദത്തിലായിരിക്കും ബാലഭാസ്‌ക്കറിന്റെയും അന്ത്യ നിദ്ര. അല്ലെങ്കില്‍ വിജലക്ഷ്മി മില്ലിന് സമീപത്തെ കുടുംബവീട്ടിലുമാകും സംസ്‌ക്കരിക്കുക. നാളെയാകും സംസ്‌ക്കാരമെന്നാണ് അറിയുന്നത്.