Latest News

മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും'; കഴിഞ്ഞ ആഴ്ച ശരിക്കുളള പോലീസ് ജീപ്പില്‍; ഇന്ന് ഷൂട്ടിംഗിന്റെ ഭാഗമായിജീപ്പില്‍; വൈറലായി ബൈജു സന്തോഷിന്റെ റീല്‍

Malayalilife
 മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും'; കഴിഞ്ഞ ആഴ്ച ശരിക്കുളള പോലീസ് ജീപ്പില്‍; ഇന്ന് ഷൂട്ടിംഗിന്റെ ഭാഗമായിജീപ്പില്‍; വൈറലായി ബൈജു സന്തോഷിന്റെ റീല്‍

സോഷ്യല്‍ മീഡിയയില്‍ശ്രദ്ധ നേടി നടന്‍ ബൈജു സന്തോഷിന്റെ പുതിയ റീല്‍
.സിനിമ സെറ്റില്‍പോലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍നിന്നിറങ്ങുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്. വീഡിയോയില്‍കഴിഞ്ഞ ആഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍ ഈ ഞായറാഴ്ച ഷൂട്ടിംഗ് ജീപ്പില്‍ എന്ന് ബൈജു പറയുന്നതും കേള്‍ക്കാം. 
    
കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനെ കാറിടിച്ച കേസുമായി ബന്ധപ്പെട്ട് ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത് വാര്‍ത്തായിരുന്നു.
ഈ സംഭവുമായി ബന്ധപ്പെടുത്തിയായിരുന്നു നടന്റെ റീല്‍ വീഡിയോ. 
ഇടിനാശം വെള്ളപ്പൊക്കം' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത വീഡിയോ ആണിത്. അതേസമയം തിരുവനന്തപുരത്ത് വച്ച് നടന്ന അപകടത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് ബൈജു രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടതിനും ബൈജു ഖേദം പ്രകടിപ്പിച്ചു.

തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Baiju Santhosh (@baijusanthoshh)

baiju santhosh instagram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES