എല്ലാ ദിവസവും മുടങ്ങാതെ ജിമ്മില്‍ പോകും; മദ്യപാനമോ സിഗരറ്റ് വലിയോ ഇല്ല; മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പനി മൂലം ആശുപത്രിയില്‍ കിടന്നതല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല; അനുജനെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വിധി തട്ടിയെടുത്തത് വിശ്വസിക്കാനാവാതെ നടന്‍ ബൈജു എഴുപുന്ന

Malayalilife
എല്ലാ ദിവസവും മുടങ്ങാതെ ജിമ്മില്‍ പോകും; മദ്യപാനമോ സിഗരറ്റ് വലിയോ ഇല്ല; മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ പനി മൂലം ആശുപത്രിയില്‍ കിടന്നതല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല; അനുജനെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വിധി തട്ടിയെടുത്തത് വിശ്വസിക്കാനാവാതെ നടന്‍ ബൈജു എഴുപുന്ന

രോഗ്യവാനായിരുന്നു നടന്‍ ബൈജുവിന്റെ അനുജന്‍ ഷെല്‍ജു. എല്ലാ ദിവസവും മുടങ്ങാതെ ജിമ്മില്‍ പോലും. വര്‍ക്കൗട്ട് ചെയ്യും. മദ്യപിക്കില്ല. സിഗരറ്റ് വലിക്കില്ല. അങ്ങനെ ദുശ്ശീലങ്ങളൊന്നും തന്നെയില്ല. എന്നിട്ടും എന്താണ് ഷെല്‍ജുവിന് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കാന്‍ കാരണമായത് എന്നാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ മുഴുവന്‍ ഒരുപോലെ ചോദിച്ചത്. ദൈവം വിളിച്ചാല്‍ പോകാതിരിക്കാനാകില്ലല്ലോ എന്ന് വേദനയോടെ ബൈജു പറയുന്നു.

നീണ്ടകരയിലെ ചെമ്മീന്‍കെട്ട് ബിസിനസ് നോക്കിനടത്തുന്നത് ഷെല്‍ജു ആയിരുന്നു. രാവിലെ ചെമ്മീന്‍ കെട്ടിലേക്ക് പോയാല്‍ വൈകിട്ടു വരെ അവിടെയായിരിക്കും. അങ്ങനെയൊരു ദിവസമായിരുന്നു ചൊവ്വാഴ്ചയും. എന്നാല്‍ ഉച്ചയായപ്പോഴാണ് ബൈജുവിന് ഫോണ്‍ കോള്‍ എത്തിയത്. ചെമ്മീന്‍ കെട്ടില്‍ വച്ച് സുഖമില്ലാതെയായെന്നും ബോധമില്ലെന്നും മാത്രമായിരുന്നു അറിഞ്ഞത്. അവിടെ നിന്നും ഏറെ പ്രയാസപ്പെട്ടാണ് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലേക്ക് എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ ഏറെ വൈകിയിരുന്നു. റോഡിലെ വലിയ ട്രാഫിക് കുരുക്കും മറ്റും കഴിഞ്ഞ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇരുപതു മിനിറ്റോളം ഡോക്ടര്‍മാര്‍ പരിശ്രമിച്ചിട്ടും ഷെല്‍ജുവിനെ രക്ഷിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

ഏഴുപുന്നയില്‍ നിന്നും അരൂര്‍ തുറവൂര്‍ വഴി പോയപ്പോഴേക്കും ബ്ലോക്കും കാര്യങ്ങളുമായി ആശുപത്രിയിലെത്തിക്കാന്‍ അല്‍പം വൈകി. അതേസമയം, കുമ്പളങ്ങി പെരുമ്പടപ്പ് വഴി പോയിരുന്നെങ്കില്‍ ഷെല്‍ജുവിനെ രക്ഷിക്കാമായിരുന്നുവെന്നും പലരും പറഞ്ഞിരുന്നു. എങ്കിലും റോഡിനെയോ ബ്ലോക്കിനെയോ കുറപ്പെടുത്താതെ.. ദൈവം വിളിച്ചാല്‍ പോകേണ്ടി തന്നെ വരുമെന്ന് കണ്ണീരോടെ പറയുകയാണ് ബൈജു. 

ഷെല്‍ജു ഉള്ളതിനാലാണ് താന്‍ സിനിമയെന്നും അഭിനയമെന്നും പറഞ്ഞു നടക്കുന്നത്. എന്തുണ്ടെങ്കിലും വിളിച്ചു പറയും. അപ്പോഴും ഷെല്‍ജു പറഞ്ഞിരുന്നത് ചേട്ടന്‍ വിഷമിക്കേണ്ട.. സങ്കടപ്പെടേണ്ടാ.. ടെന്‍ഷന്‍ ഒന്നും വേണ്ടാ.. ഞാന്‍ മാനേജ് ചെയ്തോളം എന്ന ഷെല്‍ജുവിന്റെ വാക്കായിരുന്നു ബൈജുവിന്റെ ഏറ്റവും വലിയ ധൈര്യവും കരുത്തും.കുടുംബപരമായി ബിസിനസുകള്‍ ഏറെയുണ്ട് ബൈജുവിനും സഹോദരങ്ങള്‍ക്കും.

പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധനകളൊക്കെ സ്ഥിരമായി നടത്തിയിരുന്നതാണ് ഷെല്‍ജു. പെട്ടെന്ന് വയ്യാതായി എന്നറിഞ്ഞപ്പോള്‍ ഷുഗര്‍ കുറഞ്ഞതായരിക്കുമെന്നേ ഭാര്യ സിമിയും കരുതിയുള്ളൂ. എന്നാല്‍ ഞെട്ടലോടെയാണ് സംഭവിച്ചത് കാര്‍ഡിയാക് അറസ്റ്റ് ആണെന്ന് പ്രിയപ്പെട്ടവര്‍ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ചയാണ് ബൈജുവിന്റെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ മൂലങ്കുഴി മരണത്തിനു കീഴടങ്ങിയത്. 

49 വയസു മാത്രമായിരുന്നു ഷെല്‍ജു ജോണപ്പന്റെ പ്രായം. ഈ പ്രായത്തിലും ശരീരം നന്നായി നോക്കുകയും സ്ഥിരമായി വര്‍ക്കൗട്ടുകളും മറ്റും ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഷെല്‍ജുവിന്റെ മരണ വാര്‍ത്ത എത്തിയത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ വച്ചായിരുന്നു ഷെല്‍ജുവിന്റെ സംസ്‌കാരം നടന്നത്. നടന്‍ ബൈജു അടക്കം സംസ്‌കാര ശുശ്രൂഷകളിലുടനീളം വിങ്ങിപ്പൊട്ടി കരയുകയായിരുന്നു പ്രിയപ്പെട്ടവര്‍.

വീട്ടിലെ മണിക്കൂറുകളോളം നീണ്ട പൊതുദര്‍ശനം കഴിഞ്ഞ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകവേ ഷെല്‍ജുവും മറ്റു ബന്ധുക്കളുമാണ് മൃതദേഹം അടങ്ങിയ പെട്ടി തോളിലേറ്റിയത്. ആ നിമിഷം അനുജന്റെ മുഖത്തേക്ക് ഒന്നു നോക്കിയ ബൈജു ഉടന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

എരമല്ലൂര്‍ സാനിയ തിയറ്റര്‍ ഉടമയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. ജോണപ്പന്റെ ഇളയമകനാണ് ഷെല്‍ജു. മാതാവ് പരേതയായ ഫില്‍ബി ജോണപ്പന്‍. സിമി ഷെല്‍ജു പഴമ്പിള്ളിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. സിയാന്‍ ഷെല്‍ജു, ഷോണ്‍ ഷെല്‍ജു, സോണിയ ഷെല്‍ജു. സഹോദരങ്ങള്‍: ബൈജു ഏഴുപുന്ന, രജിത പയസ്, രേഖ ബെര്‍നാര്‍ഡ്.

 

baiju ezhupunna brother shelju funeral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES