കൊവിഡ് ഭീതിയെ തുടർന്ന് ഓസ്കര്‍ പുരസ്കാര ചടങ്ങ് മാറ്റി വച്ചതിന് തൊട്ട് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങും മാറ്റിവച്ചു.അടുത്ത വര്‍ഷം ജനുവരിയില്‍ ആണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാൽ ചടങ്ങ് ഫെബ്രുവരി 28നായിരിക്കും നടക്കുക എന്ന കുറിപ്പ് ദ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ പുറത്ത് വിട്ടു.
ഫെബ്രുവരി മാസത്തില്‍ നടക്കാറുള്ള ഓസ്കാര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട്സ് ആന്റ് സയന്‍സ് എപ്രില്‍ 25 ലേക്ക് മാറ്റിയതായി അറിയിച്ചു. സിനിമാ വിപണിക്ക് കടുത്ത ആഘാതം ആണ് കൊറോണ വൈറസ് വ്യാപനം കാരണം സൃഷ്‌ടിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ കൊറോണ വ്യാപിച്ച സാഹചര്യത്തിൽ സിനിമാ തിയറ്ററുകള്‍ തുറക്കുന്നത് കുറച്ച് കാലത്തേക്ക് നടക്കുന്നതല്ല.
അതാത് രാജ്യങ്ങളിലെ തിയേറ്റുകളില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് വേണ്ടി ഒരു ചിത്രത്തിന് യോഗ്യത നേടണമെങ്കില്‍ ആ ചിത്രം പ്രദര്‍ശിപ്പക്കണം എന്ന നിയമത്തിന് കൊറോണ കാരണം മാറ്റം വരുത്തേണ്ടതുണ്ട്. ലോസ് ഏഞ്ചല്‍സിലുള്ള ഏതെങ്കിലും ഒരു സിനിമ തിയറ്ററില്‍ സമാനമായി ഓസ്കര്‍ പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന നിയമം. എന്നാല്‍ ഈ നിയമവും വേണ്ടെന്നാണ് നിലവിലെ തീരുമാനം.