Latest News

ആഷിഖ് അബു ചിത്രമായ മായാനദി വീണ്ടും തിയേറ്ററുകളിലേക്ക്

സ്വന്തം ലേഖകൻ
ആഷിഖ് അബു ചിത്രമായ മായാനദി വീണ്ടും തിയേറ്ററുകളിലേക്ക്

കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്ത് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം മായാനദി വീണ്ടും തിയേറ്ററുകളിലേക്ക്. സംവിധായകൻ ആഷിഖ് അബു തന്നെയാണ് വിവരം സമൂഹ മാധ്യമങ്ങൾ വഴി പങ്കു വച്ചത്.

ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന തിയേറ്ററുകളുടെ പട്ടികയും ആഷിഖ് അബു സമൂഹ മാധ്യമത്തിൽ ചേർത്തിട്ടുണ്ട്. 2017 ഡിസംബർ 22നാണ് സിനിമ പുറത്തിറങ്ങിയത്. സിനിമയ്ക്ക് വൻ സ്വീകാര്യത ലഭിക്കുകയും സാമ്പത്തികമായി വിജയം നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സിഡി പുറത്തിറങ്ങിയത്. ഇതിന് ശേഷം സിനിമ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

സംഭവത്തിന് പിന്നാലെയാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കാൻ തീരുമാനമുണ്ടയത്. ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് മായാനദി എന്ന ചിത്രം നിർമ്മിച്ചത്. ശ്യാം പുഷ്‌കരൻ ദിലീഷ് നായർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും ലിപ് ലോക്ക് അടക്കമുള്ള രംഗങ്ങൾ ചെറിയ രീതിയിൽ സിനിമയ്ക്കെതിരെ വിമർശനമുയർത്തിയിരുന്നു. ചിത്രം രണ്ടാമത് റിലീസ് ചെയ്യുമ്പോൾ തിയേറ്ററിൽ വൻ സ്വീകരണം ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ashik abu film mayanadhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES