'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും നേര്‍ക്കുനേര്‍; മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു; മത്സരത്തില്‍ നിന്ന് പിന്മാറി നവ്യാ നായരും; എതിരില്ലാതെ അന്‍സിബ ഹസന്‍ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്; ജയം ഉറപ്പിച്ച് ശ്വേതാ മേനോനും കുക്കൂ പരമേശ്വരനും 

Malayalilife
 'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും നേര്‍ക്കുനേര്‍; മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു; മത്സരത്തില്‍ നിന്ന് പിന്മാറി നവ്യാ നായരും; എതിരില്ലാതെ അന്‍സിബ ഹസന്‍ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്; ജയം ഉറപ്പിച്ച് ശ്വേതാ മേനോനും കുക്കൂ പരമേശ്വരനും 

അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പ് ചിത്രം പുറത്തുവരുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം ശ്വേതാ മേനോനും ദേവനും തമ്മില്‍. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിന്‍വലിച്ചതോടെ മത്സരത്തില്‍ ശ്വേതാ മേനോന്‍ മുന്‍തൂക്കം നേടിയതായാണ് വിലയിരുത്തല്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങള്‍ പലരും പിന്‍മാറിയ സാഹചര്യത്തിലാണ് താനും പിന്‍മാറിയതെന്ന് നവ്യ പറഞ്ഞു. നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

അതേസമയം, അന്‍സിബ ഹസന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്കും മല്‍സരം നടക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ബാബുരാജ് അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏന്നേക്കുമായി പിന്‍മാറുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദേവന്‍ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്. 

അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതായി നടന്‍ ബാബുരാജ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാബു രാജിന്റെ പിന്മാറ്റം. അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താന്‍ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചിട്ടുണ്ട്. 

amma elections shwetha and devan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES