Latest News

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമ മേഖലയോട് ചോദ്യങ്ങള്‍ ഉന്നയിച്ച് അഞ്ജലി മേനോന്‍; ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ? സംഘടനകളുടെ നിലപാടുകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതെന്നും സംവിധായിക

Malayalilife
  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമ മേഖലയോട് ചോദ്യങ്ങള്‍ ഉന്നയിച്ച് അഞ്ജലി മേനോന്‍; ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ?  സംഘടനകളുടെ നിലപാടുകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതെന്നും സംവിധായിക

ടി ആക്രമിക്കപ്പെട്ട കേസില്‍ മലയാള സിനിമാ സംഘടനകളുടെ നിലപാടിനെതിരെ ചില ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍.'കേരളം ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ്. രാജ്യാന്തര തലത്തില്‍ പോലും അഭിനന്ദനം ഏറ്റുവാങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കുന്നില്ല. എന്നിട്ടും ഇരകളെ പിന്തുണയ്ക്കാനുള്ള നടപടികള്‍ എവിടെ? ഇതും ഒരു നിലപാടാണ്. തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്. 'ടേക്കിങ് എ സ്റ്റാന്‍ഡ്' എന്ന തലക്കെട്ടോടെ ബ്ലോഗില്‍ അഞ്ജലി മേനോന്‍ കുറിച്ചു.

2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'മീ ടൂ' ക്യാംപെയിന് ബോളിവുഡ് നല്‍കുന്ന പിന്തുണ വലുതാണെന്നും അഭിമാനത്തിനു നേരെയുള്ള അതിക്രമങ്ങള്‍ സിനിമാ വ്യവസായത്തില്‍ അനുവദിക്കില്ലെന്ന നിലപാടാണ് ശക്തമായ നടപടികളിലൂടെ മുംബൈയിലെ സിനിമാ ലോകം കാട്ടിത്തരുന്നതെന്നും അവര്‍ വ്യക്തമാക്കി.

മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടിയെ 2017 ല്‍ ലൈംഗികമായി അപമാനിച്ചു. ഇത് തുറന്നു പറഞ്ഞ അവര്‍(സംഭവത്തിനു തൊട്ടുപിന്നാലെ) പൊലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുള്ള നടപടിയുമായി ഇവര്‍ മുന്നോട്ടു പോകുകയും ചെയ്യുന്നു. എന്നിട്ടും സംഘടനകളുടെ ഭാഗത്ത് നിന്ന് വേണ്ടവിധത്തിലുള്ള പിന്തുണ അവര്‍ക്ക് ലഭിക്കുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി.

Read more topics: # anjali-menon-taking-me-too
anjali-menon-taking-me-too

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES