അഭിലാഷ് പിള്ള തിരക്കഥയൊരുക്കി  വിനയന്റെ മകന്‍ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ് ശ്രീബാല; അര്‍ജുന്‍ അശോകനും,  ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്ന ചിത്രം തുടങ്ങി

Malayalilife
topbanner
 അഭിലാഷ് പിള്ള തിരക്കഥയൊരുക്കി  വിനയന്റെ മകന്‍ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം ആനന്ദ് ശ്രീബാല; അര്‍ജുന്‍ അശോകനും,  ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസ് അടക്കമുള്ള താരങ്ങള്‍ അണിനിരക്കുന്ന ചിത്രം തുടങ്ങി

മാളികപ്പുറം എന്ന വമ്പന്‍ ഹിറ്റിന്റെ തിരക്കഥാ എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് അഭിലാഷ് പിള്ള. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്ട്ട്. ആനന്ദ് ശ്രീബാല എന്നാണ് പേര്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്ണു വിനയ് ആണ്.

നടനായി തിളങ്ങിയ വിഷ്ണു വിനയന്റെ മകനും ആണ്.  സംവിധായകനായുള്ള വിഷ്ണു വിനയന്റെ  അരങ്ങേറ്റ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സിദ്ദിഖ്, അപര്‍ണ്ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ആശ ശരത്, ഇന്ദ്രന്‍സ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ചിത്രം നിര്‍മ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടി.വരും ദിവസങ്ങളില്‍ ചിത്രികരണം ആരംഭിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത് മാധവന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു.

കിരണ്‍ ദാസാണ് എഡിറ്റര്‍. ഗോപകുമാര്‍ ജി കെ,സുനില്‍ സിംഗ്, ജസ്റ്റിന്‍ ബോബന്‍ എന്നിവരാണ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നത്. ആര്‍ട്ട് ഡയറക്ടര്‍ - സാബു റാം; സൗണ്ട് ഡിസൈന്‍ - രാജാകൃഷ്ണന്‍ എം ആര്‍; കോസ്റ്റും ഡിസൈനെര്‍ - സമീറ സനീഷ്; മേക്ക് അപ് - റഹീം കൊടുങ്ങല്ലൂര്‍; അസോസിയേറ്റ് ഡയറക്ടര്‍ - ബിനു ജി നായര്‍; പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍; ഡിസൈന്‍ - ഓള്‍ഡ് മങ്ക് ഡിസൈന്‍

anand sreebala movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES