Latest News

എന്റെ ജിപ്സി ക്വീന്‍ എസ് പറഞ്ഞു; പ്രൊപ്പോസല്‍ വീഡീയോ പങ്ക് വച്ച് അമലാ പോളിന്റെ കാമുകന്‍; നടി വീണ്ടും വിവാഹിതയാകുന്നു; വരന്‍ നടിയുടെ സുഹൃത്തായ ജഗദ് ദേശായി

Malayalilife
 എന്റെ ജിപ്സി ക്വീന്‍ എസ് പറഞ്ഞു; പ്രൊപ്പോസല്‍ വീഡീയോ പങ്ക് വച്ച് അമലാ പോളിന്റെ കാമുകന്‍; നടി വീണ്ടും വിവാഹിതയാകുന്നു; വരന്‍ നടിയുടെ സുഹൃത്തായ ജഗദ് ദേശായി

ടി അമലപോള്‍ രണ്ടാമത് വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്ത് വന്നത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'ജിപ്‌സി ക്യൂന്‍ യെസ് പറഞ്ഞു' എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജഗത്തിന്റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്‌നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.


2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. തലൈവ എന്ന വിജയ് സംവിധാനം ചെയ്ത ദളപതി ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വളരെ മാധ്യമ ശ്രദ്ധ നേടിയതായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ പിന്നാലെ വിവാഹ മോചന വാര്‍ത്തയും എത്തി. ആക്കാലത്ത് സംവിധായകന്‍ വിജയിയുടെ കുടുംബം അമലയ്‌ക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വിവാഹ മോചനം സംബന്ധിച്ച് അമല ഒന്നും വ്യക്തമാക്കിയിരുന്നില്ല.

2009 ല്‍ ലാല്‍ ജോസിന്റെ നീലതാമരയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ അമല പോള്‍ പിന്നീട് തമിഴില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുകയായിരുന്നു. 2010 ല്‍ ഇറങ്ങിയ മൈനയാണ് അമലപോളിന്റെ കരിയറില്‍ വഴിത്തിരിവായത്. 

തമിഴിലും തെലുങ്കിലും മലയാളത്തിലും തിരക്കേറിയ നടിയാണ് അമലപോള്‍. അടുത്തകാലത്തായി സിനിമ രംഗത്ത് നിന്നും കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് അമല ചെയ്യുന്നത്. അതേ സമയം അമല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jagat Desai (@j_desaii)

Read more topics: # അമലപോള്‍
amala paul getting married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES