നാഗചൈനതന്യയുടെ വിവാഹത്തിന് പിന്നാലെ അഖില്‍ അക്കിനേനിയും വിവാഹ ജീവിതത്തിലേക്ക്;  നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെയും  ഇളയ മകന്റെ വധുവായി എത്തുന്നത് പ്രമുഖ വ്യവസായിയുടെ മകള്‍

Malayalilife
 നാഗചൈനതന്യയുടെ വിവാഹത്തിന് പിന്നാലെ അഖില്‍ അക്കിനേനിയും വിവാഹ ജീവിതത്തിലേക്ക്;  നാഗാര്‍ജുനയുടെയും അമല അക്കിനേനിയുടെയും  ഇളയ മകന്റെ വധുവായി എത്തുന്നത് പ്രമുഖ വ്യവസായിയുടെ മകള്‍

ണ്ട് വിവാഹങ്ങളാണ് അക്കിനേനി കുടുംബത്തില്‍ നടക്കാന്‍ പോകുന്നത്. നാഗ ചൈതന്യയുടെയും ശോഭിത ധൂതിപാലയുടെയും വിവാഹത്തിന് ഒരുങ്ങുന്ന കുടുംബത്തില്‍ കഴിഞ്ഞ ദിവസം മറ്റൊരു വിവാഹനിശ്ചയം കൂടി നടന്നു. നാഗാര്‍ജുനയുടെ ഇളയ മകന്‍ അഖില്‍ അക്കിനേനിയുടേത്. നാഗാര്‍ജുന തന്നെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് പറഞ്ഞത്. സൈനബ് റവ്ജിയാണ് അഖിലിന്റെ ഭാവിവധു.

സെനബുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഖില്‍ വ്യക്തമാക്കുന്നത്. സൈനബിനൊപ്പമുള്ള ചിത്രങ്ങളും പങ്കിട്ടുണ്ട്. വ്യവസായി സുല്‍ഫി റാവ്ജിയുടെ മകളാണ് സൈനബ് റാവ്ജി. ഹൈദരാബാദിലാണ് ജനിച്ചത്. സൈനബിന് 39 വയസ്സാണ് പ്രായമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മുംബൈയിലാണ് സൈനബ് താമസിക്കുന്നത്. ഒരു ചിത്രകാരിയാണ് സൈനബ്. നിരവധി എക്‌സിബിഷനുകളില്‍ സൈനബിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.എം എഫ് ഹുസൈന്‍ സംവിധാനം ചെയ്ത് മീനാക്ഷി: എ ടെയില്‍ ഓഫ് ത്രീ സിറ്റീസ് എന്ന സിനിമയില്‍ സൈനബ് റാവ്ജി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. 

2025 ല്‍ അഖിലും സൈനബും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കുറച്ച് വര്‍ഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണ്. എന്നെന്നേക്കുമായി ഞാനെന്റെ ആളെ കണ്ടെത്തി എന്ന് പറഞ്ഞുകൊണ്ടാണ് സൈനബുമായിട്ടുള്ള വിവാഹനിശ്ചയ വാര്‍ത്ത അഖില്‍ പങ്കുവെച്ചത്. അതേ സമയം അഖില്‍ അക്കിനേനിയുടെയും സൈനബ് റാവ്ജിയുടെയും വിവാഹനിശ്ചയത്തില്‍ നാഗാര്‍ജന സന്തോഷം പ്രകടമാക്കി. സൈനബിനൊപ്പം അഖില്‍ തന്റെ ജീവിതത്തിലെ നിര്‍ണായകമായ ചുവട് വെയ്ക്കുന്നത് കാണുമ്പോള്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും സൈനബ് തന്റെ കുടുംബത്തിലേക്കുള്ള മികച്ച കൂട്ടിച്ചേര്‍ക്കലാകുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ആഹ്ലാദഭരിതരാണ്. ഈ പുതിയ യാത്ര ആഘോഷിക്കാന്‍ കാത്തിരിക്കുന്നു, അദ്ദേഹം പറഞ്ഞു.  സൈനബിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും നാഗാര്‍ജുന പറഞ്ഞു

2016 ല്‍ വ്യാവസായി ആയ ജി വി കൃഷ്ണ റെഡ്ഡിയുടെ മകളുമായി അഖിലിന്റെ വിവാഹ നിശ്ചയം നടന്നിരുന്ന. 2017 ല്‍ ആയിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹം മുടങ്ങുകയായിരുന്നു. അതേ സമയം നാ??ഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഡിസംബറില്‍ നടക്കുമെന്നാണ് സൂചന. ആ?ഗസ്റ്റ് മാസത്തിലായിരുന്നു ഇവരുടെ നിശ്ചയം. നാ?ഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ അഖിലിന്റെയും സൈനബിന്റെയും വിവാഹം ഉണ്ടാകുമെന്നാണ് പറയുന്നത്. എന്നാല്‍ വിവാഹത്തീയതിയെക്കുറിച്ച് സൂചനകളൊന്നും ഇല്ല.

akhil akkineni engaged

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES