Latest News

സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി; ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണ'ത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് കോടതി

Malayalilife
സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി; ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണ'ത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് കോടതി

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'അജയന്റെ രണ്ടാം മോഷണ 'ത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞു. നിര്‍മ്മാതാക്കളായ യു.ജി.എം പ്രൊഡക്ഷന്‍സിനെതിരെ എറണാകുളം സ്വദേശി ഡോ. വിനീത് നല്‍കിയ ഹര്‍ജിയിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.

ചിത്രത്തിന്റെ തിയേറ്റര്‍, ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്‍ക്ക് വിലക്കുണ്ട്. ചിത്രീകരണത്തിനായി തന്റെ പക്കല്‍ നിന്ന് 3.20 കോടി രൂപ വാങ്ങിയ നിര്‍മ്മാതാക്കള്‍, പ്രദര്‍ശനാവകാശം രഹസ്യമായി കൈമാറിയെന്നാണ് പരാതി.

മുന്‍ നിര നായകന്‍ ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. ടൊവീനോ ട്രിപ്പിള്‍ റോളിലെത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങള്‍.

ജിതിന്‍ ലാലാണ് സംവിധാനം ചെയ്യുന്ന ചിത്രം 60 കോടി മുതല്‍ മുടക്കിലാണ് റിലീസിന് തയ്യാറായിട്ടുള്ളത്. ചിത്രം കടന്നുപോകുന്നത് 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ്. മാജിക് ഫ്രെയിംസ്,ജിഎം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഡോ സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് .118 ദിവസങ്ങള്‍ കൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്

ajayante Randam moshanam STAY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES