കല്യാണ ആലോചനയുമായി വരുന്നവര്‍ അഭിനയവും ഡാന്‍സുമൊക്കെ നിര്‍ത്തണമെന്ന് പറയും; ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണം'; മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്; വിവാഹത്തെകുറിച്ച് ചോദിച്ചപ്പോള്‍ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞ് നടി ഷംന കാസിം; കുടുംബം തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും ഷംന

Malayalilife
കല്യാണ ആലോചനയുമായി വരുന്നവര്‍ അഭിനയവും ഡാന്‍സുമൊക്കെ നിര്‍ത്തണമെന്ന് പറയും; ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണം';  മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്; വിവാഹത്തെകുറിച്ച് ചോദിച്ചപ്പോള്‍ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞ് നടി ഷംന കാസിം; കുടുംബം തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും ഷംന

വിജയ ചിത്രങ്ങളിലെ നൃത്ത ചുവടുകളിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് കുടിയേറിയ താരമാണ് ഷംന കാസിം. സ്റ്റേജ് ഷോകളില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷംനയെ സിനിമയിലും മിനി സ്‌ക്രീനിലും കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ചുരുങ്ങിയ കാലയളവില്‍ തന്നെ തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും ഷംന അഭിനയിച്ചു കഴിഞ്ഞു.താന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നുവെങ്കിലും താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ തന്റെ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ഷംന. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഷംന ഇക്കാര്യം തുറന്ന് പറഞ്ഞത്. വൈക്കം വിജയലക്ഷ്മിയും ഷംന കാസിമും അതിഥികളായ എപ്പിസോഡില്‍ അവതാരകയായ റിമി ടോമിയോടാണ് ഷംന തന്റെ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞത്.എന്റെ ലിസ്റ്റിലെ ഒഴിവാക്കാനാവാത്ത ചോദ്യമെന്നു പറഞ്ഞാണ് റിമി ഷംനയോടു ഇക്കാര്യം ചോദിച്ചത്. വീട്ടില്‍നിന്നു രക്ഷപ്പെട്ട്  ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്നു ഷംന.
മമ്മി രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ്. കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോന്‍ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും നടക്കും. കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാന്‍ പറ്റില്ല. വരുന്ന ആലോചനകള്‍ക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്നമാണ്. എല്ലാം നിര്‍ത്തണം. ഡാന്‍സ് നിര്‍ത്തണം, അഭിനയിക്കരുത്. ഞങ്ങള്‍ക്ക് ഇഷ്ടാവുന്നതിന് അവര്‍ അങ്ങനെയാരു അജണ്ഡ വയ്ക്കും. ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തില്‍'' ഷംന പറഞ്ഞു.

ഷംമ്നയെ  വളരെ ഇഷ്ടമുള്ള അന്യമതത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്കു പ്രശ്നമില്ലെന്നും എന്നാല്‍ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാവില്ലെന്നും മമ്മിയുടെ സന്തോഷമാണ് വലുതെന്നും ഷംമ്ന. ഇപ്പോള്‍ വീട്ടിലെല്ലാവരും തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളായ നാലു പേര്‍ക്ക് വിവാഹക്കാര്യം വിട്ടുകൊടുത്തിരിക്കുയാണെന്നും ഷംന വ്യക്തമാക്കി.

actress-shamna kasim-says-about-marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES