Latest News

മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് ശരീരം തടവിത്തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു; മുറിയില്‍ വച്ച് ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു; സംവിധായകന്‍ സുഭാഷ് ഘായ്ക്കെതിരെ ആരോപണവുമായി നടി കെയ്റ്റ് ശര്‍മ്മ

Malayalilife
മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് ശരീരം തടവിത്തരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു; മുറിയില്‍ വച്ച് ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു; സംവിധായകന്‍ സുഭാഷ് ഘായ്ക്കെതിരെ ആരോപണവുമായി നടി കെയ്റ്റ് ശര്‍മ്മ

മീ ടൂ ക്യാംപയിനില്‍ പൂതിയൊരു പീഡന കഥ കൂടി പുറത്ത് വരുന്നു.തങ്ങള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാതെ പലരും രംഗത്തെത്തിയിരിക്കുന്നു.ബോളിവുഡ് സംവിധായകനായ സുഭാഷ് ഘായ്ക്കെതിരെയാണ് ഇപ്പോള്‍ വിവാദ ശരങ്ങള്‍ നീളുന്നത്. നടിയും മോഡലുമായ കെയ്റ്റ് ശര്‍മ്മയാണ് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ വെര്‍സോവ സ്റ്റേഷനിലാണ് കെയ്റ്റ് പരാതി നല്‍കിയത്. ഘായ് തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് കടന്നു പിടിച്ച ശേഷം ബലമായി ചുംബിക്കുകയും ചെയ്തെന്നാണ് കെയ്റ്റ് പരാതി നല്‍കിയത്.

'ഈ വര്‍ഷം ഓഗസ്റ്റ് ആറിനാണു സംഭവം. ക്ഷണിച്ചതനുസരിച്ചു ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവിടെ അഞ്ചാറുപേരുണ്ടായിരുന്നു. അവരുടെ മുന്നില്‍വച്ച് ദേഹം തടവിത്തരാന്‍ ഘായ് ആവശ്യപ്പെട്ടു. ഇതുകേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. അദ്ദേഹത്തിന്റെ പ്രായം മാനിച്ചു ചെയ്തുകൊടുത്തു. രണ്ടുമൂന്നു മിനിറ്റു തടവിയശേഷം കൈ കഴുകാന്‍ വാഷ് റൂമിലേക്കു പോയി. പിന്തുടര്‍ന്ന അദ്ദേഹം എന്നോടു സംസാരിക്കാനുണ്ടെന്നു പറഞ്ഞു മുറിയിലേക്കു ക്ഷണിച്ചു. മുറിയില്‍വച്ചു ബലമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു'- കെയ്റ്റ് ശര്‍മ പറഞ്ഞു.

തനിക്കു പോകണമെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. രാത്രിയില്‍ തന്നോടൊപ്പം തങ്ങിയില്ലെങ്കില്‍ വിട്ടയയ്ക്കില്ലെന്നു ഘായ് പറഞ്ഞതായും കെയ്റ്റ് പരാതിയില്‍ പറയുന്നു. പരാതിക്കു പിന്നാലെ വിശദീകരണവുമായി ഘായ് രംഗത്തെത്തി. 'മീ ടൂ മുന്നേറ്റത്തെയും സ്ത്രീശാക്തീകരണത്തെയും നന്നായി പിന്തുണയ്ക്കുന്ന വ്യക്തിയാണു ഞാന്‍. അവസരം മുതലെടുത്തു ചിലര്‍ താല്‍ക്കാലിക പ്രശസ്തിക്കായി ഈ മുന്നേറ്റത്തില്‍ വെള്ളംചേര്‍ക്കുകയാണ്. എന്റെ പേര് ചീത്തയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും'- സുഭാഷ് ഘായ് പറഞ്ഞു

actress-kate-sharma-says-she-molested-by-direcrtor-subhash-ghay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES