50ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്. ഷിനോസ് റഹ്‌മാനും സഹോദരന്‍ സജാസ് റഹ്‌മാനും ചേര്‍ന്നാണ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പല്ലിശേരിക്കാണ്. മികച്ച നടനായി സുരാജ് വെഞ്ഞാറമ്മൂടിനെ തെരഞ്ഞെടുപ്പു. വികൃതി, ആന്‍ഡ്രേയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ അഭിനയ മികവിനാണ് പുരസ്‌ക്കാരം. മികച്ച നടി കനി കുസൃതിയാണ്. ബിരിയാണിയിലെ അഭിനയത്തിലൂടെയാണ് കനിക്ക് പുരസ്‌ക്കാരം ലഭിച്ചത്. മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം ഫഹദ് ഫാസില്‍ നേടി.
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിനാണ് ഫഹദിന് പുരസ്‌ക്കാരം. വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡിനും അര്‍ഹമായി. മൂത്തോനിലെ അഭിനയത്തിന് നിവന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി
മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത് നജിം അര്‍ഷാദിനാണ്. മികച്ച ബാലതാരമായി വാസുദേവ് സജേഷ് മാരാരും മികച്ച കഥാകൃത്തായി ഷാഹുലും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, നടന്‍, നടി വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടന്നത്. മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ വിലയിരുത്തല്‍. 119 സിനിമകളാണ് പരിഗണനയിലുണ്ടായിരുന്നത്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എന്‍ട്രികള്‍ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. 71 സിനിമകളാണ് നവാഗത സംവിധായകരുടേതായി ഉണ്ടായിരുന്നത്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സുരക്ഷിതമായാണ് ജൂറി സിനിമകള്‍ കണ്ട് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്‌മാന്‍, ഷിജാസ് റഹ്‌മാന്‍
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന
മികച്ച നടന്‍: സുരാജ് വെഞ്ഞാറമൂട്, ചിത്രം വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍
മികച്ച നടി: കനി കുസൃതി, ചിത്രം ബിരിയാണി
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്
മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം
മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്
മികച്ച ഗായകന്‍: നജീം അര്‍ഷാദ്
മികച്ച ഗായിക: മധുശ്രീ നാരായണന്‍
ഗാനരചന: സുജേഷ് രവി
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
മികച്ച നവാഗതസംവിധായകന്‍: രതീഷ് പൊതുവാള്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍
മികച്ച സ്വഭാവനടന്‍: ഫഹദ് ഫാസില്‍
മികച്ച സ്വഭാവനടി: സ്വാസിക
മികച്ച ബാലതാരം: വാസുദേവ് സജേഷ് മാരാര്‍
മികച്ച കഥാകൃത്ത്: ഷാഹുല്‍
പ്രത്യേകപരാമര്‍ശം:
മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം: നിവിന്‍ പോളി
മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം: അന്ന ബെന്‍
ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം.
മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം: ബിപിന്‍ ചന്ദ്രന്‍
മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.