Latest News

'മെലഡി കിംഗ് ' വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് കാൽ നൂറ്റാണ്ട്; ആഘോഷിക്കാനൊരുങ്ങി കൊച്ചി

Malayalilife
'മെലഡി കിംഗ് ' വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് കാൽ നൂറ്റാണ്ട്; ആഘോഷിക്കാനൊരുങ്ങി കൊച്ചി

ർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം. തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവൻ ഭ്രാന്തന്മാരാക്കിയ ഇതിഹാസ സംഗീതസംവിധായകൻ, സാക്ഷാൽ "മെലഡി കിംഗ്". 

തൻ്റെ സംഗീത സപര്യക്ക് 25 വർഷം തികയുമ്പോൾ ആദ്യമായി ഒരു മ്യൂസിക് കോൺസർട്ടിനു ഒരുങ്ങുകയാണ് വിദ്യാസാഗർ. കൊക്കേഴ്സ് മീഡിയയും നോയിസ് & ഗ്രൈൻസും ചേർന്നാണ് കേരളത്തിൽ ഇതിന് വേദി ഒരുക്കുന്നത്. മെയ്‌ മാസം 13ന് ആണ് അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക. വിദ്യാസാഗർ വളരെ അപൂർവമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികൾക്ക് ഒരുങ്ങുന്നത് അതും ആദ്യമായാണ് കേരളത്തിൽ എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു. എന്നും മനസ്സിൽ നിൽക്കുന്ന ഈണങ്ങൾ സമ്മാനിച്ച ഇതിഹാസത്തെ കാണാൻ കാത്തുനിൽക്കുകയാണ് എല്ലാവരും, അതിനൊരു അവസരം എന്ന് മാത്രമല്ല ഇത്രകാലം നമ്മളെ എല്ലാവരെയും കൊതിപ്പിച്ചു സംഗീത മാധുര്യം നേരിട്ട് അനുഭവിക്കാനും കഴിയും.

Read more topics: # വിദ്യാസാഗർ
Vidyasagar music concert

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES