Latest News

350 കോടി ബഡ്ജറ്റില്‍ എത്തിയ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ തകര്‍ന്നടിഞ്ഞു; കടം വീട്ടാനായി തന്റെ ഓഫീസ് വിറ്റു നിര്‍മ്മാതാവ് വാഷു ഭഗ്‌നാനി 

Malayalilife
350 കോടി ബഡ്ജറ്റില്‍ എത്തിയ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ തകര്‍ന്നടിഞ്ഞു; കടം വീട്ടാനായി തന്റെ ഓഫീസ് വിറ്റു നിര്‍മ്മാതാവ് വാഷു ഭഗ്‌നാനി 

മീപകാലത്ത് ബോളിവുഡിലിറങ്ങിയ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരുന്നു 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാവായ വാഷു ഭഗ്നാനിയുടെ ഉടമസ്ഥതയിലുള്ള പൂജാ എന്റര്‍ടെയ്ന്‍മെന്റ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

350 കോടി ബഡ്ജറ്റില്‍ എത്തിയ ബഡേ മിയാന്‍ ഛോട്ടെ മിയാന്‍ തകര്‍ന്നടിഞ്ഞിരുന്നു. 250 കോടി രൂപയുടെ കടം വീട്ടാനാണ് മുംബയിലെ ഓഫീസ് വിറ്റത്. അക്ഷയ് കുമാറും ടൈഗര്‍ ഷോഫ്രും നായകന്‍മാരായി എത്തിയ ചിത്രം ഇതുവരെ കളക്ട് ചെയ് തത് 59.17 കോടി രൂപ മാത്രമാണ്.

വാഷു ഭഗ്‌നാനിയുടെ പൂജ എന്റര്‍ടെയ്ന്‍മെന്റ് എന്ന കമ്പനിക്ക് എതിരെ ആരോപണങ്ങളുമായി കമ്പനി അംഗമായ രുചിത കാംബ്‌ളെ രംഗത്തുവന്നിരുന്നു. സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാന്‍ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെ നടപടി സ്വീകരിക്കുകയും എണ്‍പത് ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതായായി ആരോപിക്കുന്നു.

ബോളിവുഡിലെ പ്രശസ്ത നടന്‍ ജാക്കി ഭഗ്‌നാനിയുടെ പിതാവാണ് വാഷു ഭഗ്‌നാനി. പൂജ എന്റര്‍ടെയ്ന്‍മെന്റ് ഇതുവരെ 40 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. നിരവധി വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്. സമീപ കാലത്ത് നിര്‍മ്മിച്ചതെല്ലാം പരാജയങ്ങളായി മാറി. 190 കോടിയില്‍ നിര്‍മ്മിച്ച ഗണപതും ദുരന്തമായി മാറി. അക്ഷയ് കുമാറിനെ നായകനാക്കി നിര്‍മ്മിച്ച ബെല്‍ബോട്ടം, കട് പുത് ലി , മിഷന്‍ റാണിഗഞ്ജ് എന്നീ ചിത്രങ്ങളും കനത്ത പരാജയമായിരുന്നു. 

തുടര്‍ പരാജയം നേരിട്ടിട്ടും നൂറുകോടി രൂപയാണ് അക്ഷയ് കുമാര്‍ ബയേ മിയാനില്‍ കൈപ്പറ്റിയത്. കൊവിഡിനുശേഷം പത്ത് സിനിമകളില്‍ അഭിനയിച്ച അക്ഷയ് കുമാറിന്റെ എട്ട് ചിത്രങ്ങളും തകര്‍ന്നടിഞ്ഞു. മൂന്ന് ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടും 35 മുതല്‍ 40 കോടി രൂപ വരെയാണ് ടൈഗര്‍ ഷോഫ്രിന്റെ പ്രതിഫലം.
 

Vashu Bhagnani sells Pooja Entertainment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES