Latest News

കല്‍ക്കിക്ക് ശേഷം പ്രഭാസിന്റെ എന്‍ട്രി; റൊമാന്റിക് ഹൊറര്‍ ചിത്രം രാജാസാബ് ടീസര്‍ എത്തി

Malayalilife
 കല്‍ക്കിക്ക് ശേഷം പ്രഭാസിന്റെ എന്‍ട്രി; റൊമാന്റിക് ഹൊറര്‍ ചിത്രം രാജാസാബ് ടീസര്‍ എത്തി

ല്‍ക്കി 2898 എഡി'യുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയം ആഘോഷിക്കുകയാണ് പാന്‍- ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'രാജാസാബി'ന്റെ ഗ്ലിംപ്‌സ് പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

മാരുതിയാണ് രാജാസാബ് സംവിധാനം ചെയ്യുന്നത്. ഹൊറര്‍, റൊമാന്റിക്, കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന് ഏകദേശം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വരുന്നത്. ഫസ്റ്റ് ലുക്കില്‍ നിന്ന് വ്യത്യസ്ഥമായി സ്‌റ്റൈലിഷായാണ് വീഡിയോയില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുന്നത്.

2025 ഏപ്രില്‍ 10ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ടി.ജി.വിശ്വ പ്രസാദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് പളനിയും, എഡിറ്റിങ് കോത്തഗിരി വെങ്കിടേശ്വര റാവുവുമാണ് നിര്‍വഹിക്കുന്നത്.

കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ് രാജാസാബ് എന്നാണ് ചിത്രത്തെ കുറിച്ച് പ്രഭാസ് പീപ്പിള്‍ മീഡിയ ഫാക്ടറിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. തീര്‍ച്ചയായും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഹൊറര്‍ അനുഭവമായിരിക്കും ചിത്രമെന്നും പ്രഭാസ് പറയുന്നു.

The RajaSaab Glimpse Prabhas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES