മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനം വൈശാഖ് സുഗുണന്‍ എഴുതി ഡോണ്‍ വിന്‍സന്റ് കമ്പോസ് ചെയ്തിരിക്കുന്നു. അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക് ടി പൊന്നപ്പന്‍, സുബ്രഹ്മണ്യന്‍ കെ.വി, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് പതിനാറിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പന്‍ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോര്‍ഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് നൂറു ദിവസത്തിന് മുകളില്‍ നീണ്ട ഷൂട്ട് ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഈ ഗാനത്തിലും അത്തരത്തില്‍ തന്നെയുള്ള ഒരു അവതരണമാണ് പ്രേക്ഷകന് കാണുവാന്‍ കഴിയുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുല്‍ നായര്‍. സബിന്‍ ഊരാളുക്കണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ.കെ. മുരളീധരന്‍, എഡിറ്റര്‍: ആകാശ് തോമസ്, മ്യൂസിക്: ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ആര്‍ട് ഡയറക്ഷന്‍: ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: അനില്‍ രാധാകൃഷ്ണന്‍, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, ലിറിക്‌സ്: വൈശാഖ് സുഗുണന്‍, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, സ്റ്റണ്ട്‌സ്: മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, പോസ്റ്റര്‍ ഡിസൈന്‍: ഓള്‍ഡ് മങ്ക്സ്, കൊറിയോഗ്രാഫേഴ്സ്: ഡാന്‍സിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാന്‍, പി ആര്‍ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.പി ആര്‍ ഒ ആതിര ദില്‍ജിത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.