"കടുവ''യ്ക്ക് ജോസുമായി യാതൊരു ബന്ധവുമില്ല; ഇത് ഒരു യുവ പ്ലാന്ററുടെ കഥയാണ്; വെളിപ്പെടുത്തലുമായി സംവിധായകൻ ഷാജി കൈലാസ്

Malayalilife
topbanner

സംവിധായകന്‍ ജിനു എബ്രഹാം പകര്‍പ്പവകാശം  ലംഘിച്ചു എന്ന ആരോപണത്തെ തുടർന്ന്  "കടുവാക്കുന്നേല്‍ കുറുവച്ചന്‍ "എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും ചിത്രത്തിനുമെതിരെ കേസ് കൊടുത്തിരിക്കുകയാണ് . ഇഇതേ തുടർന്ന്  തന്റെ പേരിലുള്ള കഥാപാത്രത്തെ കുറിച്ച് സിനിമ ഇറങ്ങുന്നതിൽ കർശന നിലപാട് വ്യക്തമാക്കി കൊണ്ട് സാക്ഷാൽ കുരുവിനാക്കുന്നേല്‍ കുറുവച്ചൻ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ  "കടുവാക്കുന്നേല്‍ കുറുവാച്ചന്‍" എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്ന് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് "കടുവ "ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്.

"കടുവ" യ്ക്ക് ജോസുമായി യാതൊരു ബന്ധവുമില്ല. ഇത് ഒരു യുവ പ്ലാന്ററുടെ കഥയാണ്. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണെന്ന് ഷാജി കൈലാസ് പറയുന്നത്. താനും പൃഥ്വിരാജും മാത്രമേ കടുവയുടെ തിരക്കഥ മുഴുവന്‍ വായിച്ചിട്ടുള്ളു. ഈ തിരക്കഥ ജിനു മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയപ്പോള്‍ തന്നിലേക്ക് വന്നതാണ് ." ഷാജി കൈലാസ് ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

ജോസിനെ അറിയാം. അദ്ദേഹത്തെ കുറിച്ച്‌ സിനിമയെടുക്കാന്‍ രഞ്ജി പണിക്കരും താനും തീരുമാനിച്ചിരുന്നു. എന്നാല്‍ കടുവയുടെ തിരക്കഥ തീര്‍ത്തും വ്യത്യസ്തമാണ്. ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും വ്യത്യസ്ത ചിത്രങ്ങളാണെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു.

രഞ്ജി പണിക്കറുമായുള്ള ചര്‍ച്ചയിലാണ് ജോസിന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിക്കുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്യാനിരുന്ന സിനിമ ചില കാരണങ്ങളാല്‍ നടന്നില്ല. എന്നാൽ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയതാണെന്ന് രഞ്ജി പണിക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതെ സമയം പാലാ മീനച്ചിലില്‍ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതാനുഭവങ്ങള്‍ സിനിമയാകുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പില്ലെന്നും എന്നാൽ നിലവില്‍ പ്രഖ്യാപിച്ച സിനിമകളോട് യോജിപ്പില്ലെന്നും വ്യക്തമാക്കിയിരുന്നു.ആ സിനിമ വര്‍ഷങ്ങള്‍ക്ക് മുന്‍പേ രഞ്ജി പണിക്കര്‍ക്ക് നല്‍കിയതാണ്. എഴുതിക്കൊടുത്തിട്ടില്ല. വാക്കാലാണ് ഉറപ്പ് നല്‍കിയതെന്നും കുറുവച്ചന്‍ പറയുന്നു.

"കടുവാക്കുന്നേല്‍ കുറുവാച്ചന്‍" എന്ന കഥാപാത്രമായി സുരേഷ് ഗോപിയുടെ 250ാം ചിത്രവും ഒരുങ്ങുന്നുണ്ട്. സിനിമ മോഹന്‍ലാല്‍ ചെയ്യണമെന്നാണ് കുറുവാച്ചന്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി കുറുവാച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമയുടെ പ്രമേയം.

Shaji kailas words about kaduva movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES