സിറിയന്‍ സൈന്യത്തിന്റെ കയ്യില്‍ അകപ്പെട്ട ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന് തുണയായത്ഷാരൂഖ് ഖാന്‍. യുദ്ധവും ആഭ്യന്തരപ്രശ്നങ്ങളും രൂക്ഷമായ സിറിയയിലകപ്പെട്ട മാധ്യമപ്രവര്‍ത്തകനാണ് ബോളിവുഡ് കിങ് ഖാന്‍ രക്ഷകനായത്. താനൊരു ഇന്ത്യക്കാരനാണെന്നു പറഞ്ഞുപ്പോള്‍ അവര്‍ തിരിച്ചു ചോദിച്ചത് ഓഹ്, നിങ്ങള്‍ ഹുന്ദിയില്‍ നിന്നാണല്ലേ വരുന്നത് എന്നായിരുന്നു ചോദ്യംമെന്ന മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ഒരുതവണയല്ല, ഒരായിരം തവണ ഇതു സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുഭവം പങ്കുവെയ്ക്കുന്നു.
സൈന്യത്തിന്റെ പിടിയിലകപ്പെട്ടപ്പോള്‍ ഞാന്‍ ഇന്ത്യക്കാരനാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. എന്നാല്‍ ഷാരൂഖ് ഖാന്റെ നാട്ടില്‍ നിന്നാണോ എന്നും ഞങ്ങളുടെ സ്നേഹം അദ്ദേഹത്തെ അറിയിക്കണമെന്നും സൈനികര്‍ പറഞ്ഞു. ഷാരൂഖിനെ മാത്രമല്ല, കത്രീന കെയ്ഫ്, കരീഷ്മാ കപൂര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം സംസാരിക്കാന്‍ പട്ടാളക്കാര്‍ക്ക് ഇഷ്ടമാണ്.
താരങ്ങളോട് അന്വേഷണം അറിയിക്കാന്‍ ചിലര്‍ പറയും. നിരവധി പേര്‍ അഭിഷേക് ബച്ചനെക്കുറിച്ചും ഐശ്വര്യയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുമൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമാ മാഗസിനുകള്‍ വായിച്ച് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ ഞാന്‍ അവരോടു പറയും. ആ നിമിഷങ്ങളിലൊക്കെ നന്ദിയോടെ ഞാന്‍ ബോളിവുഡിനെ സ്മരിക്കും,' അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു